ജക്കാര്‍ത്ത: [www.malabarflash.com] കൈയും കാലുമില്ലാതെ ജനിച്ച് വിധിയോട് പെരുതി ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ ഒാസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശി നിക് വുജിസിക്കിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ജന്മനാ കൈയും കാലുമില്ലാതെ ജനിച്ച നിക്ക് ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇന്നത്തെ മികച്ച നിലയില്‍ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ബാല്യ ജീവിതത്തോട് സമാനമായി കൈയും കാലുമില്ലാതെ ജനിച്ച് ജീവിതത്തില്‍ വിജയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്തോനേഷ്യന്‍ സ്വദേശിയായ ഒരു ബാലന്‍, പതിനൊന്നുകാരനായ ടിയോ സാട്രിയോ. തന്റെ പരിമിതികള്‍ മറികടന്ന് സ്‌കൂളിലും അതുപോലെ തന്നെ കമ്പ്യൂട്ടര്‍ ഗെയിമിലും മികച്ച പ്രകടനമാണ് ടിയോ കാഴ്ചവെയ്ക്കുന്നത്.
ഏതൊരു മാതാപിതാക്കളെയും പോലെ തന്നെ തങ്ങളുടെ ആദ്യത്തെ കുട്ടിയെക്കുറിച്ച് ഏറെ പ്രതീക്ഷയായിരുന്നു ടിയോയുടെ മാതാപിതാക്കള്‍ക്കും. എന്നാല്‍ കൈയും കാലുമില്ലാതെ ജനിച്ച ടിയോ അവരുടെ പ്രതീക്ഷകളെ പെട്ടന്നൊരു സുപ്രഭാതത്തില്‍ കെടുത്തി. എന്നാല്‍ മകനെ ഓര്‍ത്ത് ദുഖിക്കാതെ അവനെ വളര്‍ത്തി വലുതാക്കി മികച്ച നിലയില്‍ എത്തിക്കണമെന്ന് ആ മാതാപിതാക്കള്‍ പ്രതിജ്ഞയെടുത്തു. അതിന് എല്ലാ പിന്തുണയും മകന് നല്‍കണമെന്നും അവര്‍ തീരുമാനിച്ചു. മാതാപിതാക്കളുടെ ആ ഒരു തീരുമാനമാണ് ടിയോയെ മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.
പഠിക്കുന്നതിന്റെ കാര്യത്തില്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട് ടിയോ. കമ്പ്യൂട്ടര്‍ ഗെയിമാണ് മറ്റൊരു ഇഷ്ട വിനോദം. മറ്റ് കുട്ടികളെക്കാള്‍ വേഗത്തില്‍ ഗെയിം കളിക്കുന്ന ടിയോ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ഒരു അദ്ഭുതമാണ്. കൈകള്‍ അവസരോചിതമായി പ്രയോഗിച്ച് മറ്റ് കുട്ടികള്‍ ഗെയിം കളിക്കുമ്പോള്‍ താടി ഉപയോഗിച്ചാണ് ടിയോ ഗെയിം കളിക്കുന്നത്. സ്‌കൂളില്‍ പോയാലും അധ്യാപകര്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ ടിയോയ്ക്ക് അവസരം ഒരുക്കി നല്‍കുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. എല്ലാ സഹായങ്ങളുമായി സ്‌കൂള്‍ പ്രിന്‍സിപ്പാളും ടിയോക്കൊപ്പമുണ്ട്. കൈയും കാലും ബുദ്ധിയും ശക്തിയുമുണ്ടായിട്ടും ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ ഭയക്കുന്നവര്‍ക്ക് ഈ കൊച്ചു ബാലന്‍ ഒരു പ്രചോദനം തന്നെയാണ്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment