Latest News

ഐഎസിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലിംസംഘടനകളുടെ പൊതുവേദി രൂപീകരിച്ചു

കോഴിക്കോട്:[www.malabarflash.com]  ഐഎസിനെതിരെ മുസ്ലിംസംഘടനകളുടെ പൊതുവേദി രൂപീകരിച്ചു. മുസ്‌ലിം ലീഗ് മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിലാണ് ഐഎസിനെതിരെ ശക്തമായ ക്യാമ്പയിന്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്.

മുസ്‌ലിം ലീഗിന് പുറമെ ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങള്‍, സമസ്ത ഇ കെ വിഭാഗം, സമസ്താന, തബ്‌ലീഹ് ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതെ സമയം, കാന്തപുരം സുന്നി വിഭാഗം തുടങ്ങിയ സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

ഐ.എസ് മുസ്‌ലിം വിരുദ്ധമാണെന്ന ക്യാമ്പയിന്‍ സംയുക്തമായി സംഘടിപ്പിക്കാനും സാക്കിര്‍ നായിക്കിനെതിരായ ഭരണകൂട നീക്കത്തെ ചെറുക്കാനും ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ഐഎസ് ഇസ്‌ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സമുദായത്തിന് അകത്തും പുറത്തും ശക്തമായ ബോധവത്കരണം സംയുക്തമായി സംഘടിപ്പിക്കും.

ഐഎസിലേക്ക് പോയതായി പ്രചരിപ്പിക്കപ്പെടുന്ന തിരോധാനങ്ങള്‍ക്ക് പിന്നിലെ നിഗൂഢത അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സാക്കിര്‍ നായ്ക്കിന് എതിരായ ഭരണകൂട നീക്കത്തെ ചെറുക്കാനും യോഗത്തില്‍ ധാരണയായി. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഈ മാസം 31 ന് കോഴിക്കോട് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

പ്രക്ഷോഭങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് കെ.പി.എ മജീദ്(കണ്‍വീനര്‍), ഡോ.ബഹാഉദ്ദീന്‍ നദ്‌വി, പി.പി അബ്ദുറഹ്മാന്‍, മജീദ് സ്വലാഹി, എ നജീബ് മൗലവി, എ അസ്ഗറലി, അബുല്‍ഹൈര്‍ മൗലവി എന്നിവരുള്‍പ്പെട്ട ഉപസമിതിയെ ചുമതലപ്പെടുത്തി.

മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മുക്കം ഉമ്മര്‍ഫൈസി(സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.അബ്ദുല്‍മജീദ് സ്വലാഹി (കെ.എന്‍.എം), സി.പി ഉമ്മര്‍ സുല്ലമി, സ്വലാഹുദ്ദീന്‍ മദനി (നദ്‌വതുല്‍ മുജാഹിദീന്‍), ശൈഖ്മുഹമ്മദ് കാരക്കുന്ന്, പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്ലാമി), എ നജീബ് മൗലവിസമസ്താന ജംയ്യത്തുല്‍, അബുല്‍ ഹൈര്‍മൗലവി(തബ്ലീഗ് ജമാഅത്ത്), എ അസ്ഗറലി, എന്‍.സി അബൂബക്കര്‍ സംസാരിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.