Latest News

അതിജീവനത്തിന്‍റെ പോരാട്ടം എന്‍മകജെയിലൂടെ

പള്ളിക്കര:[www.malabarflash.com]ബേക്കല്‍ സബ്ബ് ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി അതിജീവനത്തിന്‍റെ പോരാട്ടം എന്‍മകജെ യിലൂടെ നോവലിസ്റ്റിന്‍റെ രചനാ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കല്‍ എന്ന പരിപാടി ബേക്കല്‍ ബീച്ചില്‍ ഡോ. അംബികാസുദന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി. ഇന്ദിര അദ്ധ്യക്ഷയായി. ബേക്കല്‍ എ.ഇ.ഒ കെ. രവി വര്‍മ്മന്‍, ബിന്ദു.കെ.എ, ആയിഷ.എം.ജി,  പി.ടി. ശ്രീദേവി, പി.പി.നസീമ, സി.എം. കുഞ്ഞബ്ദുള്ള , എം. പ്രദീപ് , നികേഷ് മാടായി എന്നിവര്‍ സംസാരിച്ചു. 

 എന്‍മകജെ വിദ്യാരംഗം കുട്ടികളുടെ പേയിന്‍റിംഗും സതീശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു. മണല്‍ ശില്പം ആര്‍ട്ടിസ്റ്റ് ഗോപി പാലക്കുന്ന്, വരദ നാരായണന്‍, അശോകന്‍ അഥീന, ദേവദാസ് പെരിയ, യു.എസ്. പ്രസാദ് (ബി.ആര്‍.ഡി.സി ) , പി.കെ. അബ്ദുളള, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രാജേഷ് കൂട്ടക്കനി, ഷൈജത്ത് , ശശി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍മകജെ പുസ്തകത്തിന്‍റെ പതിമൂന്നാം പതിപ്പ് ബേക്കല്‍ എ.ഇ.ഒ കെ. രവി വര്‍മ്മന്‍ പ്രകാശനം ചെയ്തു .






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.