Latest News

അതിവേഗ റെയിൽപാത: കാസർകോടിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗ് ധർണ്ണ നടത്തി

കാസർകോട്:[www.malabarflash.com] അതിവേഗ റയിൽ സാധ്യത പഠനത്തിൽ നിന്നും കാസർകോടിനെ ഒഴിവാക്കപ്പെട്ട തീരുമാനം പുന:പരിശോധിച്ച് കാസർകോടിനെ കൂടി ഉൾപ്പെടുത്തി മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ കാസർകോട് റയിൽവേ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡണ്ട് എൽ.എ.മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലയോടുള്ള റയിൽവേ അവഗണന അവസാനിപ്പിക്കുക, ദീർഘദൂര ട്രെയിനുകളായ രാജധാനി എക്സ്പ്രസ്സ്, നിസാമുദ്ദീൻ
എക്സ്പ്രസ്സ്, എറണാകുളം- ലോകമാന്യതിലക് എക്സ്പ്രസ്സ്, ദാദർ-തിരുനൽവേലി എക്സ്പ്രസ്സ്, ബീക്കാനീർ - കോയമ്പത്തൂർ എക്സ്പ്രസ്സ് തുടങ്ങിയ ദീർഘദൂരെ ട്രെയിനുകൾക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുക, പാസ്പോർട്ട് സേവാകേന്ദ്രം കാസർകോട് അനുവദിക്കുക, കേന്ദ്ര സർവ്വകലാശാലാനുബന്ധ മെഡിക്കൽ, ലോ കോളേജുകൾ ഉടൻ
യഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു. 

ചെർക്കളം അബ്ളുള്ള ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി എ.എ ജലീൽ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സി.ടി അഹമ്മദ് അലി, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ അബ്ദുൾ റഹിമാൻ, ടി ഇ അബ്ദുല്ല എ.ജി.സി.ബഷീർ, കെ ഇ എ ബക്കർ, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, മെയ്തീൻ കെല്ലമ്പാടി, ഹാഷിം കടവത്ത്, ഇ .അബൂബക്കർ, പി അബ്ദുൾ റഹിമാൻ ഹാജി, മാഹിൻ കേളോട്ട്, ഹാഷിംബംബ്രാണി, കെ.പി.മുഹമ്മദ് അഷ്റഫ് , എന്നിവർ പ്രസംഗിച്ചു. 







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.