Latest News

കാറുകളിലെ രാജകുമാരനെ സ്വന്തമാക്കി സാക്കിര്‍ ഹുസൈന്‍

തൃശൂര്‍:[www.malabarflash.com]കാറുകളിലെ രാജകുമാരന്‍ ദക്ഷിണേന്ത്യയില്‍ ആദ്യമെത്തിയതു പൂരങ്ങളുടെ നാട്ടില്‍. സൗന്ദര്യം കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും രാജ്യാന്തര മോട്ടോര്‍ ഷോകളെ കിടിലംകൊള്ളിച്ച ന്യൂ ജനറേഷന്‍ കാര്‍ ബിഎംഡബ്ല്യു ഐ– എട്ട് എന്ന സ്‌പോര്‍ട്‌സ് കാര്‍ ദക്ഷിണേന്ത്യയില്‍ ആദ്യം സ്വന്തമാക്കിയതു തൃശൂരിലെ ചെറുപ്പക്കാരന്‍.

ഇലക്ട്രിക്, പെട്രോള്‍ ഹൈബ്രിഡ് കാറായ ഐ – എട്ട് രണ്ടു വര്‍ഷം മുന്‍പാണു ലോകത്തിലെ കാര്‍ പ്രേമികളുടെ ഹൃദയത്തുടിപ്പാകാന്‍ തുടങ്ങിയത്. മലിനീകരണം തീരെയില്ലാത്ത സീറോ കാര്‍ബണ്‍ കാറാണിത്. അതുകൊണ്ടുതന്നെ പ്രകൃതി സ്‌നേഹികള്‍ ഇരുകയ്യും നീട്ടിയാണു ഈ താരത്തെ വരവേറ്റത്. ഐ–എട്ട് ഇന്ത്യയില്‍ വില്‍ക്കാന്‍ ബിഎംഡബ്ല്യു തീരുമാനിച്ചത് ഈ വര്‍ഷമാണ്. കെട്ടിട നിര്‍മാണ കമ്പനിയായ രഹന ഹോംസ് ഉടമ ചോലയില്‍ സാക്കിര്‍ ഹുസൈനാണു കാര്‍ വാങ്ങിയത്. സിനിമാ താരങ്ങളടക്കം പലരും ഇപ്പോള്‍ ഈ കാറിനായി കാത്തുനില്‍ക്കുന്നവരുടെ പട്ടികയിലുണ്ട്.

കണ്ടാല്‍ പ്രേമിച്ചു പോകുന്ന ഡിസൈന്‍ എന്നാണു ലോകത്തെ മികച്ച ഡിസൈനിങ് ബഹുമതി നേടിയ ഐ എട്ടിനെ വാഹന നിരൂപകര്‍ വിശേഷിപ്പിച്ചത്. 45 മിനിറ്റു ചാര്‍ജു ചെയ്താല്‍ 35 കിലോമീറ്റര്‍ ഓടിക്കാവുന്ന എന്‍ജിന്‍ പുറകിലും പെട്രോള്‍ എന്‍ജിന്‍ മുന്‍പിലുമുള്ള കാറാണിത്. 2013 ജര്‍മന്‍ മോട്ടോര്‍ ഷോയിലൂടെയാണ് ഐ– എട്ട് വിപണിയിലെത്തിക്കുമെന്നു ബിഎംഡബ്ല്യു പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ 7300 ഐ–എട്ട് കാറുകളേ വിറ്റിട്ടുള്ളൂ.

പറന്നുയരാന്‍ ചിറകു വിരിച്ചതു പോലുള്ള ബട്ടര്‍ഫ്‌ലൈ ഡോറുകള്‍, ലേസര്‍ ഹെഡ്‌ലൈറ്റുകള്‍, സമ്പൂര്‍ണ കംപ്യൂട്ടര്‍ സംവിധാനം, 100 കിലോമീറ്ററിലേക്ക് 4.4 സെക്കന്‍ഡ് കൊണ്ട് പറന്നെത്തുന്ന എന്‍ജിന്‍ തുടങ്ങി ജഗ്വാര്‍ വിമാനത്തിന്റെ കോക്ക്പിറ്റ് പോലുള്ള െ്രെഡവിങ് സീറ്റ്.

അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങള്‍. മൂന്നു കോടിയോളമാണു റോഡിലെത്തുമ്പോള്‍ വില. പക്ഷേ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതൊരു തടസ്സമല്ല, കാരണം, ഐ – എട്ട് കാര്‍ മാത്രമല്ല, ഒരു സ്വപ്നമാണ്.
(കടപ്പാട്: മനോരമ)






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.