ബംഗളുരു: [www.malabarflash.com]ഓണം ബംപര്‍ ലഭിച്ച കോടീശ്വരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 2014ലെ ഓണം ബംപര്‍ സമ്മാനം ലഭിച്ച് കോടീശ്വരനായ ചായക്കച്ചവടക്കാരന്‍ ചെങ്ങന്നൂർ സ്വദേശി ഹരികുമാര്‍ (40) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബംഗളുരുവിലെ രാജാജിനഗര്‍ അനന്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹരികുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഓണം ബംപറിലൂടെ കോടീശ്വരനായെങ്കിലും ഹരികുമാര്‍ തന്റെ ഉപജീവനമാര്‍ഗമായ ചായക്കച്ചവടം ഉപേക്ഷിച്ചിരുന്നില്ല.

പീനിയ സെക്കന്‍ഡ് സ്‌റ്റേജ് പത്താം മെയിനിലാണ് ഹരികുമാര്‍ ചായക്കച്ചവടം നടത്തിയിരുന്നത്. ലോട്ടറി അടിച്ച ശേഷം ഇവിടുത്തെ ചായക്കച്ചവടം അല്‍പ്പം വിപുലീകരിച്ചിരുന്നു. പതിനഞ്ചാം വയസിലാണ് ബംഗളുരുവില്‍ എത്തിയത്.ബംഗളുരുവിലും ചെങ്ങന്നൂരിലും ഓരോ വീട് നിര്‍മ്മിക്കുകയും പുതിയ കാര്‍ സ്വന്തമാക്കുകയും ചെയ്തു.
തിരുവല്ല വെണ്ണിക്കുളം മേമല നടുപുരയ്ക്കല്‍ പരേതനായ ജ്ഞാണേശ്വരന്‍ നായരുടെയും ചെങ്ങന്നൂര്‍ കല്ലിശേരി പൂത്താടത്ത് ഓമനയുടെയും മകനായ ഹരികുമാര്‍ ഭാര്യ അമ്പിളി. മക്കള്‍: അഖില്‍, അനുശ്രീ
Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment