കോഴിക്കോട്:[www.malabarflash.com] തന്നെയും മകളെയും അകാരണമായി ഉപേക്ഷിച്ചതിനെതിരെയും മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനെതിരെയും കുഞ്ഞുമായി യുവതി നടത്തിയ സമരം ഫലം കണ്ടു.
പള്ളിക്കണ്ടിയിലെ അര്‍ഷാദിന്റെ വീട്ടുമുറ്റത്താണ് ഭാര്യ അഫ്‌സാന ഏഴ് ദിവസമായി സമരം നടത്തിയത്. സംഭവം വാര്‍ത്തയായതോടെ നഷ്ടപരിഹാരമായി അഫ്‌സാനയ്ക്ക് 5.8 ലക്ഷം രൂപ നല്‍കി. കൂടാതെ മകള്‍ ആമിന അരൂഷിക്ക് മാസം 1,750 രൂപ വീതം ചെലവിനും നല്‍കാമെന്നും തീരുമാനമായതോടെയാണ് അഫ്‌സാന സമരം അവസാനിപ്പിച്ചത്.
ഇടിയങ്ങര കൂത്തുങ്ങലിലെ അഫ്‌സാനയെ 2013 ഏപ്രില്‍ നാലിനാണ് അര്‍ഷാദ് വിവാഹംചെയ്തത്. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെ അര്‍ഷാദ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് അഫ്‌സാന സമരം തുടങ്ങിയത്. മതപരമായി മൊഴിയും ചൊല്ലിയിട്ടില്ലായിരുന്നു.
അഡ്വ. സപ്ന പരമേശ്വരത്തിന്റെ നേതൃത്വത്തിലുള്ള പുനര്‍ജനി അഭിഭാഷക സമിതിയുടെ സഹായവും പ്രാദേശികമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ സഹായവും അഫ്‌സാനക്കുണ്ടായിരുന്നു.
നഷ്ടപരിഹാരത്തുകയും തലാക്ക് ചൊല്ലിയത് അംഗീകരിച്ച രേഖയും അര്‍ഷാദിന്റെയും അഫ്‌സാനയുടെയും വീട്ടുകാര്‍ തമ്മില്‍ കൈമാറി. പുനര്‍ജനി അഭിഭാഷകസമിതി ഭാരവാഹി കൂടിയായ കൌണ്‍സിലര്‍ സീനത്ത്, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി പി മുസ്തഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറല്‍.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment