Latest News

പട്രോട്ടത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം മുന്‍ മേല്‍ശാന്തിയും വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും, ആധ്യാത്മിക രംഗത്തെ നിറ സാന്നിധ്യവുമായ പുല്ലൂര്‍ വിഷ്ണുമംഗലത്തെ പട്രോട്ടത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി (89) അന്തരിച്ചു.

തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് സ്കൂളിലെ റിട്ട.അധ്യാപകനായിരുന്നു. ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രോഗകിടക്കയില്‍ ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ കഴിയുമ്പോള്‍ എഴുതിത്തീര്‍ത്ത വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള ജീവിത സായാഹ്നം എന്ന പുസ്തകം മാധ്യമശ്രദ്ധ നേടിയിരുന്നു.

ഭാര്യ: നങ്ങയ്യ അന്തര്‍ജനം. മക്കള്‍: കേശവന്‍ നമ്പൂതിരി (റിട്ട. മാനേജര്‍ വിജയ ബാങ്ക്), ശ്രീധരന്‍ നമ്പൂതിരി (അദ്ധ്യാപകന്‍ വേലാശ്വരം ഗവ.യുപി സ്കൂള്‍), ആര്യ, നിര്‍മ്മല, സരസ്വതി. മരുമക്കള്‍: സരസ്വതി, തങ്കമണി, കേശവന്‍ നമ്പൂതിരി (പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം), ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി(കാങ്കോല്‍ ശിവക്ഷേത്രം), ജനാര്‍ദ്ധനന്‍ പൊളിനായ. സഹോദരങ്ങള്‍: അഗ്നിശര്‍മ്മന്‍ നമ്പൂതിരി(കരിവെള്ളൂര്‍), നങ്ങയ്യ അന്തര്‍ജനം, ഗൗരി അന്തര്‍ജനം, പരേതനായ മാധവന്‍ നമ്പൂതിരി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.