പെരിയ [www.malabarflash.com]: ദേശീയപാത മൈലാട്ടിയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്ക് ഗുരുതരം. വെള്ളിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടം. ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സത്താറ സ്വദേശിയാണ് മരിച്ചത്. എന്നാല്‍ പേര് വിവരം വ്യക്തമായിട്ടില്ല. ഗുരുതര പരിക്കേറ്റ ക്ലീനറെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ടയറുകളുമായി പോകുകയായിരുന്നു ലോറി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment