കൊല്ലം[www.malabarflash.com]: സമ്മേളനത്തിന് മഴ പെയ്യാതിരിക്കാൻ ഡി.വൈ.എഫ്.ഐയുടെ വക വഴിപാട്. പുത്തൂർ മാവടിയിലെ ഡി.വൈ.എഫ്.ഐ നേതാക്കളാണ് താഴത്തു കുളക്കടയിൽ നടത്താൻ നിശ്ചയിച്ച മേഖലാ സമ്മേളനം മഴകാരണംമുടങ്ങാതിരിക്കാനായി തിരുവമ്മൻകുന്ന് ഭഗവതിക്ക് ഒരു ഗണപതി ഹോമവും പായസവും വഴിപാട് കഴിപ്പിച്ചത്. ഒരു വശത്ത്തോരാതെ പെയ്യുന്ന മഴ, സമ്മേളനമാണെങ്കിൽമാറ്റി വയ്ക്കാനും പറ്റില്ല. അതിനാൽ പരിപാടി മുടങ്ങാതിരിക്കാനായി മുന്നിൽ കണ്ടഏക പോംവഴി വഴിപാട് നേരുക മാത്രമായിരുന്നു. നൂറ് രൂപ ചിലവഴിച്ച് നടത്തിയ വഴിപാടിന് മേഖലാ കമ്മിറ്റിയുടെ പേരിൽ രസീതും വാങ്ങി. എന്തായാലും വഴിപാടിന് ഫലമുണ്ടായി .മഴ തോർന്നു സമ്മേളനവും നടന്നു. പൊതുസമ്മേളനം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനവും ചെയ്തു. പ്രതിഭാ സംഗമത്തിൽ പ്രതിഭകളെ അഡ്വക്കേറ്റ് ഐഷാ പോറ്റി എം.എൽ.എ ആദരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment