പാരീസ് [www.malabarflash.com]: ഫ്രാൻസിൽ പള്ളിയിൽ അക്രമികൾ വൈദികനെ കഴുത്തറുത്ത് കൊന്നു.റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്റി പള്ളിയിൽ ആറുപേരെബന്ദികളാക്കിയ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ രണ്ട് ആയുധധാരികളെയുംപോലീസ് വെടിവെച്ചുകൊന്നു.ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാൾ ചികിത്സയിലാണ്. മാരകായുധങ്ങളുമായെത്തിയ രണ്ടുപേർ പ്രാർത്ഥനാ സമയത്ത് പള്ളിയിൽ അതിക്രമിച്ച് കടക്കുകയും പുരോഹിതൻ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരടക്കമുള്ളവരെ ബന്ദികളാക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ 92 വയസ്സുള്ള പുരോഹിതനെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി. ആക്രമണകാരികളായ രണ്ടുപേരെയും പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി. ഈ മാസം ആദ്യം നീസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പാണ് പുതിയ സംഭവം. ബാസ്റ്റിൽ ദിനാഘോഷം നടക്കവെ ഉണ്ടായ ഭീകരാക്രമണത്തിൽ 75ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നവർക്ക് ഇടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് അന്ന് ആക്രമണം നടത്തിയത്. പിന്നീട് ഈ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഏതാനും മാസങ്ങൾക്കു മുമ്പ് പാരീസിലുണ്ടായ ആക്രമണങ്ങളിലും ബോംബ് സ്ഫോടനങ്ങളിലുമായി 130 പേർ കൊല്ലപ്പെട്ടിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment