Latest News

അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സ്; ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

ഷാര്‍ജ:[www.malabarflash.com] ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ .ഷൈഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തില്‍ സംഘടിപ്പിക്കുന്ന 16 മത്‌ അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ശനിയാഴ്ച തുടക്കം കുറിക്കും . 

ഇസ്‌ലാമിന്റെ അഭിവാദ്യമായ "സലാം പ്രചരിപ്പിക്കുക "എന്ന ശീര്ഷകത്തിലാണ് സമ്മേളനം. ആഗോളതലത്തില്‍ പ്രശസ്‌തമായ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഗഹനമായി ചര്‍ച്ച ചെയ്യുകയും തനതായ ഇസ്ലാമിക ആശയങ്ങള്‍ പ്രബോധനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക്‌ വേണ്ടിയുമാണ് ഇന്ത്യ അടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളിക്കുന്നത് . 

കോഴിക്കോട് കാരന്തൂർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅദിൻ അക്കാദമിയുടെയും വിദ്യാര്‍ഥികളാണ് ഇന്ത്യയെ പ്രതിനിധികരിച്ചു മര്‍കസ്‌ മുദരിസ്‌ അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തില്‍ ഷാർജയിൽ എത്തിയത് . 

 പതിമൂന്നു ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിൽ ലോക പ്രശസ്ത പണ്ഡിതരായ മുഹമ്മദ് സുലൈമാൻ നൂർ , സാലിം മഹമൂദ് അബ്ദുൽ ജലീൽ രിളവാൻ , ഹിശാം അബ്ദുൽ അസീസ് അലി ,ഇയാദത്തു ബിൻ അയ്യൂബ് അൽ ഖുബൈസി , അയ്മൻ റുഷ്ദി സുവൈദ് എന്നിവർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും . 

കഴിഞ്ഞ വർഷണങ്ങളിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ 15 പേരും , അബ്ദുൽ ഗഫൂർ അൽ അസ്ഹരിയുടെ നേതൃത്വത്തില്‍ 20 പേരും കാരന്തൂർ മർകസിൽ നിന്നും ഷാർജ ഗവർമെണ്ടിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധികരിച്ചു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു . 

 ആഗോള തലത്തിൽ തീവ്ര വാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തിൽ യഥാർത്ഥ ഇസ്‌ലാമിന്റെ തനതായ ആശയങ്ങൾ സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാൻ ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താൽപര്യത്തോടെയാണ് സമ്മേളനം നടത്തുന്നതെന്ന് കോഡിനേറ്റർ നാസർ വാണിയമ്പലം പറഞ്ഞു . 

ഇന്ത്യൻ പ്രതിനിധികൾക്ക് ഷാർജ ഗവർമെൻണ്ട് പ്രതിനിധികളും മർകസ്, മഅദിൻ , ഐ സി എഫ് ഭാരവാഹികളായ നാസർ വാണിയമ്പലം , അബ്ദുൽ മജീദ് മദനി മേൽമുറി ,അബ്ദുൽ കരീം പൂന്താവനം , ഹംസ സഖാഫി സീഫോർത്തു , ജവാത് വാണിയമ്പലം എന്നിവർ ചേർന്നു ഊഷ്മളമായ സ്വീകരണം നൽകി.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.