Latest News

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍:[www.malabarflash.com] വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. മാഹി പള്ളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളിലെ അധ്യാപകന്‍ പ്രേമനെ (54)യാണ് സി ഐ സെന്തില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഇതേ സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതിക്കാധാരമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ തയാറെടുത്ത ആറ് വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് പോകാനായിട്ടില്ലെന്നും സ്‌പെഷല്‍ ക്ലാസുണ്ടെന്നും പറഞ്ഞ് ലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കണ്ണടച്ച് ബഞ്ചില്‍ കിടക്കാന്‍ പറഞ്ഞുവത്രെ. ഇതില്‍ ഒരു വിദ്യാര്‍ത്ഥിനി അറിയാതെ കണ്ണുതുറന്നുനോക്കിയപ്പോഴാണ് വിക്രിയ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ പോയി രക്ഷിതാക്കളെ വിവരം ധരിപ്പിക്കുകയാണത്രെ ഉണ്ടായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രധാന അധ്യാപകന് പരാതി നല്‍കുകയായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.