മലപ്പുറം [www.malabarflash.com]: തന്നെ ആരും തന്നെ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിപ്പിച്ചിട്ടില്ലെന്നും അപര്‍ണ എന്ന ആയിഷ. തന്റെ മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന അപര്‍ണയുടെ മാതാവ് തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയും സൈനിക ഉദ്യോഗസ്‌ഥയുമായ മിനി വിജയന്റെ ആരോപണത്തിനെതിരെ മഞ്ചേരിയില്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അപര്‍ണ.
<p>താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ ഇസ്ലാം മതത്തില്‍ ആകൃഷ്‌ടയായിരുന്നുവെന്നും എറണാകുളം ജുവല്‍ എജ്യൂക്കേഷണല്‍ ട്രസ്‌റ്റില്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞശേഷമാണ് മതപരിവര്‍ത്തനത്തിനത്തിനൊരുങ്ങിയത്. ആദ്യം കോഴിക്കോട് മുഖദാര്‍ തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ നിന്നാണ് മത വിദ്യാഭ്യാസം നടത്തിയത്. അതിനു ശേഷം കൂടുതല്‍ മതപഠനത്തിനായി മഞ്ചേരി സത്യസരണിയില്‍ എത്തുകയായിരുന്നു.
<p>അപര്‍ണയുടെ തിരോധാനത്തെ തുടര്‍ന്ന് മാതാവ് മിനി വിജയന്‍ രണ്ടു തവണ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു. രണ്ടു തവണയും ഹൈക്കോടതിയില്‍ ഹാജരായ അപര്‍ണ വിജയന്‍ തന്നെ ആരും തടഞ്ഞു വെച്ചിട്ടില്ലെന്ന് ബോധിപ്പിക്കുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി സതീദേവി, പി കെ സൈനബ എന്നിവര്‍ ഇക്കഴിഞ്ഞ ജൂലൈ 19ന് സ്‌ഥാപനത്തിലെത്തി അപര്‍ണ്ണയുമായി കൂടികാഴ്‌ച നടത്തിയിരുന്നു. അമ്മയുമായി മിക്കദിവസങ്ങളിലും ഫോണില്‍ സംസാരിക്കാറുണ്ടെന്നും അപര്‍ണ പറഞ്ഞു.
<p>1994 മുതല്‍ മഞ്ചേരി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യസരണി ചാരിറ്റബിള്‍ ട്രസ്‌റ്റിനെ കുറിച്ചുണ്ടായി കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്ന് ചെയര്‍മാന്‍ ടി അബ്‌ദുല്‍ റഹിമാന്‍ ബാഖവി പറഞ്ഞു. നാളിതുവരെ ഒരാളെ പോലും സ്‌ഥാപനത്തില്‍ നിര്‍ബ്ബന്ധ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടില്ല. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ശരാശരി 30 പേര്‍ ഇവിടെ മതപഠനത്തിനെത്തുന്നു. രണ്ടു മാസത്തെ പഠനത്തിനു ശേഷം ഇവര്‍ തിരിച്ചു പോകുന്നു. ഇതിന് പ്രത്യേകിച്ച് ഫീ വാങ്ങുന്നില്ലെന്ന് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഭക്ഷണം, വസ്‌ത്രം, ചികിത്സ എന്നിവ സൗജന്യമായി നല്‍കുന്നുണ്ടെന്നും അബ്‌ദുല്‍ റഹിമാന്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment