പടന്നക്കാട് ഗ്രാന്റ്, പച്ചമുളക് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ചിക്കന്‍ ഫ്രൈ, കറികള്‍, ചപ്പാത്തി, നെയ്‌ച്ചോറ് തുടങ്ങിയവ പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് നഗരത്തിലെ വത്സല, നിര്‍മ്മല്‍ഭവന്‍ ഹോട്ടലുകളില്‍ നിന്നും പാര്‍സല്‍കൊടുക്കാന്‍ സൂക്ഷിച്ച അമ്പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കവറുകളും നഗരസഭയിലെ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. കാലവര്‍ഷം ശക്തമായതോടെ സാംക്രമിക രോഗം പരക്കുന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment