Latest News

സ്വകാര്യ വ്യക്തിയുടെ മതില്‍ നിര്‍മ്മാണം; വീടുമുററം പുഴയായി

കാഞ്ഞങ്ങാട്:[www.malabarflash.com] സ്വകാര്യ വ്യക്തി തന്റെ സ്ഥലത്തിന് നിര്‍മ്മിച്ച ചുററുമതില്‍ അയല്‍പ്പക്കത്തെ വീട്ടുമുററം പുഴയ്ക്ക് സമാനമാക്കി.

നാല് നാള്‍ നിന്ന് പെയ്ത മഴയത്ത് വെളളം വീട്ടുമുററം നിറഞ്ഞ് കവിഞ്ഞതോടെ ഈ വീട്ടിലെയും പരിസരത്തെയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പററാത്തതായിരിക്കുകയാണ്.
മാണിക്കോത്ത് ഗ്രാന്റ് ഓഡിറേറാറിയത്തിന് പിന്‍വശത്തെ കൊളവയല്‍ ബീഫാത്തിമയുടെ റിഹാന മന്‍സിലിന്റെ മുററമാണ് അയല്‍വാസിയായ സ്വകാര്യ വ്യക്തി തന്റെ സ്ഥലത്ത് മതില്‍ നിര്‍മ്മിച്ചതോടെ പുഴയ്ക്ക് സമാനമായത്. 

ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി, നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് ബീഫാത്തിമ പരാതി നല്‍കി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.