Latest News

പ്രകൃതിവിരുദ്ധപീഡനം: മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] മദ്രസ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയില്‍ കര്‍ണ്ണാടക സ്വദേശിയായ അധ്യാപകനെ അമ്പലത്തറ പോലീസ്‌ അറസ്റ്റ് ചെയ്തു. പുല്ലൂര്‍ ഉദയനഗറിലെ മദ്രസ അധ്യാപകന്‍ വിട്ടല്‍ സ്വദേശി അബ്ദുല്‍ ഹനീഫ്(37) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച നടന്ന പി.ടി.എ യോഗത്തില്‍ രക്ഷിതാക്കള്‍ തന്നെയാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്. നിരവധി രക്ഷിതാക്കള്‍ കുട്ടികള്‍ക്കുണ്ടായ മോശമായ അനുഭവം യോഗത്തില്‍ വിവരിച്ചതോടെ പ്രകോപിതരായ രക്ഷിതാക്കള്‍ അധ്യാപകനെ കൈകാര്യം ചെയ്തു. പിന്നീട് വിവരം പോലീസിലും അറിയിച്ചു.

അമ്പലത്തറ പോലീസ് ഹനീഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഹനീഫ ഉദയനഗര്‍ മദ്രസയിലെത്തിയത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.