Latest News

കാസര്‍കോട് കെ.എം.സി.സിയുടെ ബൈത്തുറഹ്മ താക്കോല്‍ ദാനം നിര്‍വഹിച്ചു

ഉപ്പള[www.malabarflash.com]: കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ല കമ്മിറ്റി നിര്‍മ്മിച്ചു കെ.എം.സി.സി മഞ്ചേശ്ചരം മണ്ഡലത്തിനു നല്‍കിയ ബൈത്തുറഹമയുടെ താക്കേല്‍ ദാനവും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ റിലീഫ് വിതരണവും ഉപ്പള മെട്രോ പ്ലസയില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും ജില്ല കമ്മിറ്റി ചെയര്‍മാനുമായ അന്‍വര്‍ ചേരങ്കൈയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ചെര്‍ക്കളം അബ്ദുല്ല ഹേരൂരിലെ ഒരു കുടുംബത്തിനു ബൈത്തുറഹമയുടെ താക്കേല്‍ നല്‍കി നിര്‍വഹിച്ചു.

 മഞ്ചേശ്വരം മണ്ഡലത്തില്‍ റംസാന്‍ റിലീഫ് വിതരണം തീരദേശ മേഘലകളില്‍ 1 ലക്ഷം രുപയുടെ റിലീഫ് പ്രവര്‍ത്തനവും, മറ്റു പ്രദേശത്ത് 2.5 ലക്ഷം രുപയുട റിലീഫ് വിതരണവും നടത്തി.

എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാക്ക്, ജി ല്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി. ബഷീര്‍, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദീന്‍, യൂത്ത് ലീഗ് ജില്ല സെക്രട്ടറി എ. കെ.എം.അഷറഫ്, ടി.മൂസ , അബ്ദുല്ലമുഗു, അബ്ബാസ് മംഗല്‍പ്പാടി, യൂസുഫ് ഉളുവാര്‍,അബ്ദുല്‍ കാദര്‍ മിഹ്‌റാജ്, അബൂബക്കര്‍ ദാരിമി, ജാഫര്‍ ഏരിയാല്‍, ഉമ്മര്‍ പൈവെളിക, ഹനീഫ് ഉപ്പള, റഹീം പള്ളിക്കര, റഹീം ചൂരി മറ്റു മുസ്ലീം ലീഗ്, കെ എം സി സി നേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.