കാസര്‍കോട്:[www.malabarflash.com] കാഞ്ഞങ്ങാട്- കാസര്‍കോട് കെ എസ് ടി പി തീരദേശ റോഡില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് നിരോധിച്ച ചളിയങ്കോട് വഴിയുളള ഗതാഗതം ഒരു വശത്തുകൂടി പുന:സ്ഥാപിക്കുന്നതിന് തീരുമാനമായി.
കെ എസ് ടി പി പാര്‍ശ്വഭിത്തി നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിന് ആവശ്യമായ റോഡ് ഭാഗം ഒഴിവാക്കി ഒരു വശത്തുകൂടി സിംഗിള്‍ ലൈനായി ഗതാഗതം പുനസ്ഥാപിക്കാനാണ് തീരുമാനം.
കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസനും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസും പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. യോഗത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി കെ ജിനദേവന്‍, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, പ്രദേശവാസികളായ മാധവന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കൈലാസന്‍, ബാബുരാജ്, രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment