Latest News

ഗൾഫ് യാത്രികരുടെ ലഗേജുകൾ എത്തിയില്ല; പെരുന്നാള്‍ ആഘാഷിക്കാനെത്തിയ പ്രവാസികള്‍ പ്രതിസന്ധിയില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] എയർ ഇന്ത്യാ എക്സ്പ്രസ്, ജെറ്റ് എയർവേയ്സ് വിമാനങ്ങളിൽ മംഗലാപുരത്തെത്തിയ നൂറുകണക്കിന് ഗൾഫ് യാത്രക്കാരുടെ ലഗേജുകൾ എത്തിയില്ല. നിറയെ യാത്രക്കാരുമായി കഴിഞ്ഞ ദിവസങ്ങളിൽ മംഗ്ളുരുവിലിറങ്ങിയ വിമാനങ്ങളിലെ യാത്രക്കാർക്കാണ് തങ്ങളുടെ വിലപ്പെട്ട ലഗേജുകൾ നഷ്ടമായത്. ഇവരുടെ ലഗേജുകൾ ഇനി എപ്പോഴാണ് എത്തുകയെന്നതിന് ഒരു നിശ്ചയവുമില്ല.

ഗൾഫിൽ പെരുന്നാൾ അവധി ആരംഭിച്ചതോടെ വിമാനങ്ങളിൽ തിരക്കേറിയിരിക്കുകയാണ്. അബുദാബി, ദുബായ്, വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലുള്ളത്. മംഗ്ളുരു വിമാനത്താവളം ഗൾഫിൽ നിന്നെത്തുന്നവരെ സ്വീകരിക്കാൻ കുടുംബസമേതം എത്തുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.

180 യാത്രക്കാരെയും വഹിച്ച്  അബുദാബിയിൽ നിന്ന് മംഗ്ളുരു ബജ്പെ വിമാനത്താളത്തിലെത്തിയ ജെറ്റ് എയർവേസ് വിമാനങ്ങളിൽ ഓരോന്നിലും നൂറിലധികം യാത്രക്കാരുടെ ലഗേജുകൾ ലഭിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്നെത്തിയ മറ്റ് വിമാനങ്ങളിലെ യാത്രക്കാരുടെ സ്ഥിതിയും ഇത് തന്നെ. ലഗേജുകൾ വിമാനത്തിൽ കയറ്റിയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് യാത്രക്കാർ വിമാനം കയറുന്നത്.

എന്നാൽ ഭാരം കൂടുന്നതിനാൽ യാത്രക്കാരെ കയറ്റിയ ശേഷം അവരുടെ ലഗേജുകൾ ഇറക്കിവെച്ചാണ് വിമാനങ്ങൾ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും പുറപ്പെടുന്നത്. ലാപ്ടോപ് ഉൾപ്പെട്ട വിലപ്പെട്ട സാധനങ്ങളാണ് പലർക്കും കിട്ടാതായത്.

പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തുന്നവർ കുഞ്ഞുങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൊണ്ടുവരുന്ന വസ്ത്രങ്ങളും സമ്മാനങ്ങളും ഉൾപ്പെട്ട ലഗേജുകളാണ് കിട്ടാതിരുന്നത്. സ്വന്തം ഉപയോഗിക്കാനുള്ള ഡ്രസ്സുകളും കുടുംബസമേതം വരുന്ന യാത്രക്കാരുടെ ലഗേജിലുണ്ട്.
ഈ ലഗേജുകൾ ഇനിയെപ്പോഴാണ് എത്തുകയെന്ന ആശങ്കയിലാണ് യാത്രക്കാർ. ലഗേജുകൾ എത്താത്ത പരിഭവം സ്വീകരിക്കാനെത്തിയവരോട് പങ്കിട്ടുെകാണ്ടാണ് യാത്രക്കാർ വീടുകളിലേക്ക് തിരിച്ചത്. ബാഗ്ഗേജുകളും ടാഗുകളും നഷ്ടപ്പെട്ട ബാഗ്ഗേജുകളെക്കുറിച്ചുള്ള വിവരങ്ങളും വിമാനകമ്പനി അധികൃതർക്ക് നൽകിയ രശീതികൾ യാത്രക്കാർ കൈപ്പറ്റിയിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബസമേതം നാട്ടിലെത്തിവരാണ് ബാഗ്ഗേജുകൾ നഷ്ടപ്പെട്ടവരിൽ പലരും. തങ്ങളുടെ വേണ്ടപ്പെട്ടവർക്കും തങ്ങൾക്കുതന്നെയും ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ പോലും നഷ്ടപ്പെട്ട യാത്രക്കാരുടെ പെരുന്നാളാേഘാഷത്തിന്റെ നിറം കെടുത്തുകയാണ് വിമാനക്കമ്പനികളുടെ തല തിരിഞ്ഞ സമീപനവും കെടുകാര്യസ്ഥതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.