Latest News

ആഘോഷങ്ങള്‍ അതിരുവിടരുതെന്ന് സര്‍വകക്ഷിയോഗം

കാസര്‍കോട്:[www.malabarfalsh.com] ജില്ലയില്‍ ശാശ്വതസമാധാനം നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനും ആഘോഷങ്ങള്‍ അതിരുവിടാതിരിക്കുന്നതിനും സര്‍വകക്ഷി സമാധാനയോഗം ആഹ്വാനം ചെയ്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം സമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ചു.

എന്‍എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ,സബ്കളക്ടര്‍ മൃണ്‍മയി ജോഷി, എ ഡി എം കെ അംബുജാക്ഷന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുന്നാള്‍ ആഘോഷം സമാധാനപരമായിരിക്കുമെന്ന് എം എല്‍ എ പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ബൈക്ക് റാലികളും പടക്കം പൊട്ടിക്കലും നിയന്ത്രിക്കണമെന്നും ആവശ്യമുയര്‍ന്നു.സര്‍വകക്ഷി സമാധാനയോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ കക്ഷികള്‍ക്ക് ജില്ലയിലെ സമാധാനം നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കാന്‍ക ഴിയുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കാസര്‍കോട് നഗരത്തിലെ ഗതാഗതതടസ്സത്തിന് പരിഹാരം കാണുന്നിന് ട്രാഫിക് റഗുലേഷന്‍ അതോറിറ്റി യോഗം അടിയന്തിരമായിവിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ പേലീസ് മേധാവി പറഞ്ഞു.

യോഗത്തില്‍ കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. കെശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, കെ എ മുഹമ്മദ് ഹനീഫ, ഗോവിന്ദന്‍ പളളിക്കാപ്പില്‍, എ അബ്ദുള്‍ റഹ്മാന്‍, ഹരീഷ് ബി നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ കുഞ്ഞമ്പു നായര്‍, ആര്‍ ഗംഗാധരന്‍, സുരേഷ് പുതിയേടത്ത്, വിവിധ ക്ഷേത്ര ഭാരവാഹികളായ ബാലകൃഷ്ണ അമ്പു, കെ സജീവന്‍, പട്‌ല ബിഗ് മസ്ജിദ് സെക്രട്ടറി ഷാജി മജല്‍, ഡി വൈ എസ് പി മാരായ കെ ജിനദേവന്‍, എസ് മുരളീധരന്‍, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആസാദ്, മഞ്ചേശ്വരം തഹസില്‍ദാര്‍ എം കെ പരമേശ്വരന്‍ പോറ്റി, അഡീഷണല്‍ തഹസില്‍ദാര്‍മാരായ പി കെ ശോഭ (ഹോസ്ദുര്‍ഗ്), ജയരാജന്‍ വൈക്കത്ത് (കാസര്‍കോട്), സതീഷ് കുമാര്‍ (വെളളിരിക്കുണ്ട്) എന്നിവര്‍ പങ്കെടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.