Latest News

അഞ്ച് വര്‍ഷം മുന്‍പ് നല്‍കിയ വിവാഹ പരസ്യം വയറലാക്കി സോഷ്യല്‍ മീഡിയ

കോട്ടയം:[www.malabarflash.com]  ഒരു വിവാഹ പരസ്യം നല്‍കിയത് കാരണം നിലയ്ക്കാത്ത ഫോണ്‍ വിളികള്‍ നേരിടുകയാണ് ഒരു കുടുംബം, അതിന് കാരണക്കാരായതാകട്ടെ സോഷ്യല്‍ മീഡിയയും.

അഞ്ച് വര്‍ഷം മുന്‍പ് നല്‍കിയ വ്യത്യസ്തമായ ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായതാണ് കുടുംബത്തെ വലയ്ക്കുന്നത്. നായര്‍ സമുദായത്തില്‍ നിന്നും രക്ഷിക്കപ്പെട്ട നഴ്‌സ് യുവതി സമാനമായി നായര്‍ സമുദായത്തില്‍ നിന്നും രക്ഷിക്കപ്പെട്ട യുവാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുവെന്നാണ് പരസ്യം.

പരസ്യത്തില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ഇത്തരത്തില്‍ പരസ്യം നല്‍കിയത്. കഥയിലെ നഴ്‌സിന്റെ സഹോദരി പറയുന്നത് ഇങ്ങനെ. നായര്‍ സമുദായത്തില്‍ നിന്നും പെന്തകോസ്ത് സഭയിലേക്ക് വന്ന ശേഷമാണ് ഇങ്ങനെയൊരു പരസ്യം നല്‍കിയത്. ഇപ്പോള്‍ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുടുംബവുമായി താമസിക്കുകയാണെന്നുമാണ്. 

ജാതിയും മതവുമെല്ലാം ഉപേക്ഷിച്ച് ക്രൈസ്തവ സഭയിലേക്ക് മാറിയിട്ടും വിവാഹാലോചനയില്‍പ്പോലും ജാതി ചിന്ത കുറയുന്നില്ലെന്നതാണ് പരസ്യത്തിലെ സാരം.

ജാതിമാറി മറ്റൊരു സഭയിലേക്ക് വന്നിട്ടും സമാനമായി സഭയില്‍ വന്നവരുടെ ആലോചന മാത്രം ക്ഷണിച്ച്‌കൊണ്ടുള്ള വിവാഹ പരസ്യത്തെ കണക്കിന് പരിഹസിക്കാനും ഈ അവസരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ശരിയുമുണ്ട്. 

നായര്‍ സമുദായത്തില്‍ നിന്ന് പെന്തകോസ്ത് സഭയിലെത്തിയിട്ടും നായര്‍ മാടമ്പിത്തരം വിട്ടുമാറിയില്ല. പിന്നെ എന്തിന് മതം മാറിയെന്ന ചോദ്യമാണ് ഉയരുന്നത്. മതമാറ്റത്തിലെ പൊള്ളത്തരം തുറന്നുകാട്ടാനും ഈ പരസ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ ശ്രമിക്കുന്നുണ്ട്. മതം മാറുന്നതിനൊപ്പം മനസ്സ് മാറിയില്ലെങ്കില്‍ ഇതൊക്കെ
സംഭവിക്കുമെന്നതാണ് ഉയുരന്ന വാദം.

എന്തായാലും കോട്ടയം മണര്‍കാടുള്ള കുടുംബം നല്‍കിയ പരസ്യത്തില്‍ പറഞ്ഞ പ്രകാരം നായര്‍ സമുദായത്തില്‍ നിന്നും മതവും വിശ്വാസവും മാറി സഭയിലേക്ക് വന്ന യുവാവിനെ തന്നെയാണ് നഴ്‌സ് പിന്നീട് വിവാഹം കഴിച്ചതും. തങ്ങളുടെ മുന്‍ സമുദായത്തില്‍ നിന്നും ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക് വന്ന ഒരാളെ തന്നെ യുവതിക്ക് വരനായി തെരഞ്ഞെടുക്കണമെന്നും തീരുമാനിച്ചുറപ്പിച്ചതാണെന്നും കുടുംബം പറഞ്ഞു. 

രസകരമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിന് ലഭിക്കുന്നത്.
ഇത് ബോബനും മോളിയെക്കാളും വലിയ തമാശയാണെന്നും, മാട്രിമോണിയല്‍ പരസ്യം വായിക്കുന്നതാണ് എല്ലാം മറന്ന് ചിരിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗം എന്നിങ്ങനെയാണ് വിവിധ കമന്റുകള്‍. രക്ഷിക്കപ്പെട്ട എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, അപ്പോള്‍ നായര്‍ സമുദായത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സുകുമാരന്‍ നായര്‍ക്ക് തിരിച്ചടിയായല്ലോ, നായര്‍ സമുദായത്തില്‍ നിന്നും രെക്ഷിക്കപ്പെടാന്‍ ആ സമുദായം വല്ല ഐ എസ് താവളം വല്ലതും ആണോ?

ഞാന്‍ ആലോചിക്കുന്നതു ചെവിയില്‍ പൂട ഉള്ള നായനാരും ഇല്ലേ ഇതിനെതിരെ പ്രീതികരിക്കാന്‍ .എന്നിങ്ങനെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
(കടപ്പാട്: മറുനാടന്‍ മലയാളി)






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.