Latest News

ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ മിന്നല്‍പരിശോധന 100 ലോഡ് മണല്‍ പിടിക്കൂടി

കാസര്‍കോട്:[www.malabarflash.com] ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ വ്യാപക മിന്നല്‍പരിശോധന നടത്തി. മഞ്ചേശ്വരം കൊറലമൊഗറുവില്‍നിന്ന് അനധികൃതമായി കൂട്ടിയിട്ടിരുന്ന 100 ലോഡ് മണല്‍ പിടിക്കൂടി.

ബുധനാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. മഞ്ചേശ്വരം, കാസര്‍കോട്,ഹൊസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍ എന്നീ നാലുമേഖലകളിലായാണ് റെയ്ഡ് നടത്തിയത്.

മഞ്ചേശ്വരത്ത് നടത്തിയ റെയ്ഡില്‍ ഡപ്യൂട്ടികളക്ടര്‍(ആര്‍ആര്‍) എന്‍ ദേവിദാസ്, വില്ലേജ് ഓഫീസര്‍ മുഹമ്മദ് കുഞ്ഞി, ആന്റോ എന്നിവരും കാസര്‍കോട് നടത്തിയ റെയ്ഡില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍സെല്‍ ഡപ്യൂട്ടികളക്ടര്‍ അബ്ദുള്‍സലാം, ഡപ്യൂട്ടിതഹസില്‍ദാര്‍ ബിനുജോര്‍ജ്, വില്ലേജ്ഓഫീസര്‍ രമേശന്‍, എന്നിവരും ഹൊസ്ദുര്‍ഗില്‍ നടത്തിയ റെയ്ഡില്‍ എ ഡി എം കെ അംബുജാക്ഷന്‍, അഡീഷണല്‍ തഹസില്‍ദാര്‍ നാരായണന്‍, വില്ലേജ് ഓഫീസര്‍ പ്രജീഷ് എന്നിവരും തക്കരിപ്പൂരില്‍ നടത്തിയ റെയ്ഡില്‍ ഡപ്യൂട്ടികളക്ടര്‍(എല്‍ ആര്‍) എച്ച് ദിനേശന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ ബി രത്‌നാകരന്‍ വില്ലേജ് ഓഫീസര്‍മാരായ സജീവന്‍, മനോജ് എന്നിവരും പങ്കെടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.