Latest News

എങ്ങും ശോഭായാത്രകള്‍; നാടും നഗരവും അമ്പാടിയായി

കാസര്‍കോട്:[www.malabarflash.com] ബാലഗോകുലത്തിന്റ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.

ഉണ്ണിക്കണ്ണന്മാരും നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ശോഭായാത്രകള്‍ ഗ്രാമങ്ങളെയും പട്ടണങ്ങളെയും കൃഷ്ണശോഭയില്‍ അറാടിച്ചു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നാനൂറോളം കേന്ദ്രങ്ങളില്‍ പതാകദിനവും ഗോപൂജയും നടന്നു.

മാതോത്ത് മഹാവിഷ്ണുക്ഷേത്രം, അരയി കാര്‍ത്തിക മുത്തപ്പന്‍ ക്ഷേത്രം, ചെമ്മട്ടംവയല്‍ ബല്ലത്തപ്പന്‍ ക്ഷേത്രം, കല്ലുരാവി അയ്യപ്പ ഭജനമന്ദിരം, ഹൊസ്ദുര്‍ഗ് അമ്മനവര്‍ ദേവസ്ഥാനം, ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത്ര ഭണ്ഡാര പരിസരം, ഹൊസ്ദുര്‍ഗ് മൂകാംബിക ക്ഷേത്രം, കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭയാത്രകളും, കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രം, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, പടിഞ്ഞാറെക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ശോഭയാത്രകളും കാഞ്ഞങ്ങാട് നഗര്‍ ശോഭയാത്രയുമായി കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗര പ്രദക്ഷിണത്തിന് ചെയ്ത ശേഷം ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു.

നെല്ലിത്തറ ധര്‍മ്മശാസ്താ ക്ഷേത്രം, ആനന്ദാശ്രമം - മഞ്ഞംപൊതിക്കുന്ന് വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര കാലിച്ചോന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് കാലിച്ചാമരം കാലിച്ചാന്‍ ദേവസ്ഥാന പരിസരം, ഉദയംകുന്ന് അയ്യപ്പമഠം, കല്യാണ്‍റോഡ് മാരിയമ്മന്‍ ദേവസ്ഥാനം, കിഴക്കുംകര അയ്യപ്പ ഭജന മഠം പരിസരം, പുതിയകണ്ടം ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം എന്നി സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭയാത്രകള്‍ ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി മാവുങ്കാല്‍ ടൗണ്‍ വഴി ശ്രീരാമ ക്ഷേത്രത്തിച്ചേര്‍ന്നു. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണേ്ഡശ്വരി ദേവസ്ഥാനത്തു നിന്നും, പൂച്ചക്കാട് കിഴക്കേക്കര അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നും വൈകുന്നേരം പുറപ്പെട്ട ശോഭയാത്രകള്‍ പൂച്ചക്കാട് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെത്തി.

നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം, ചീര്‍മ്മക്കാവ് കുറുംബ ഭഗവതി ക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവില്‍ പുതിയസ്ഥാന പരിസരം, പള്ളിക്കര ഭഗവതി ക്ഷേത്രം, വട്ടപ്പൊയില്‍ ലക്ഷ്മിനാരായണ ക്ഷേത്രം എന്നി സ്ഥലങ്ങളിന്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ നഗരപ്രദക്ഷിണത്തിന് ശേഷം തളിയില്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു. പിലിക്കോട് രെയരമംഗലം കോതോളി ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ശോഭയാത്ര പിലിക്കോട് വഴി എച്ചികുളങ്ങര കൃഷ്ണ ക്ഷേത്രത്തിലും, കാട്ടിപൊയില്‍ മേലാംചേരിയില്‍ നിന്നും ശോഭയാത്ര കാട്ടിപൊയില്‍ കാലിച്ചാന്‍ ദൈവസ്ഥാനത്തും, പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താകാവില്‍ നിന്നും ആരംഭിച്ച ശോഭയാത്ര കുമ്പളപ്പള്ളി, കാലിച്ചാമരം വഴി കോയിത്തട്ട ആറളം ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലും സമാപിച്ചു. മാലോംതട്ട് പരിസരത്തില്‍ നിന്നും പുറപ്പെട്ട ശോഭയാത്ര ചീര്‍ക്കയം ശ്രീ സുബ്രഹ്മണ്യസ്വാമി കോവില്‍ അവസാനിച്ചു.

തൃക്കരിപ്പൂര്‍ കുന്നുവീട് കടപ്പുറം സ്വാമീ മഠം, പേക്കടം കുറുവാപ്പള്ളിയറ പരിസരം, മീലിയാട്ട് സുബ്രഹ്മണ്യസ്വാമി കോവില്‍ പരിസരം, കൊയോംങ്കര വീഷ്ണുമൂര്‍ത്തി ക്ഷേത്രം, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്ര പരിസരം, ഇടയിലക്കാട് വേണുഗോപാല ക്ഷേത്ര പരിസരം, വയലോടി സുബ്രഹ്മണ്യ കോവില്‍ പരിസരം, തെക്കുമ്പാട് തിരുവമ്പാടി ക്ഷേത്രം, തങ്കയം തട്ടാന്‍കടവ് മുത്തപ്പന്‍ ക്ഷേത്രം, ചെറുകാനം മാപ്പിടച്ചേരി അങ്കകുളങ്ങര ഭഗവതി ദൈവസ്ഥാനം നടക്കാവ് കോളനി അയ്യപ്പമഠം എന്നി സ്ഥലങ്ങളിന്‍ നിന്നും ആരംഭിച്ച ശോഭയാത്രകള്‍ തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ സംഗമിച്ച് മഹാശോായാത്രയായി തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയം പരിസരത്ത് സമാപിച്ചു.

മാവുങ്കാല്‍ വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, മൊടഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രം, മീങ്ങോത്ത് ശിവ ക്ഷേത്രം, മുണ്ടോട്ട് ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം, ധര്‍മ്മശാസ്താ ഭജനമഠം ബലിപ്പാറ എന്നിവിടങ്ങളില്‍ നിന്നുമുള്ള ശോഭയാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ച് മഹാശോഭയാത്രയായി ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. കല്ല്യാണം മുത്തപ്പന്‍ മഠപ്പുര, ഏച്ചിക്കാനം പഞ്ചുരുളി ദേവസ്ഥാനം, ചെമ്പിലോട്ട് ഗുളികന്‍ ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്ര അത്തിക്കോത്ത്, അമ്പലത്തറ വഴി മടിക്കൈ മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.

കേളോത്ത് മഹാവിഷ്ണു ക്ഷേത്രം, കൊടവലം മഹാവിഷ്ണു ക്ഷേത്രം, ആല്‍ത്തറക്കാല്‍ മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭയാത്രകള്‍ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും മധുരമ്പാടി ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും ആരംഭിച്ച ശോഭയാത്രകളുമായി പുല്ലൂരില്‍ സംഗമിച്ച് പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു. പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര മൊയോലം, പെരിയ ബസ്‌സ്റ്റോപ്പ് വഴി പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപിച്ചു.

രാജപുരം കൊട്ടോടി ശ്രീശാസ്താ ബാലഗോകലത്തന്റെ ആഭിമുഖ്യത്തില്‍ ചീമുള്ളടുക്കം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭയാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ച് പേരടുക്കം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. ചുള്ളിക്കര ചേറ്റുകല്ല് ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് തുടങ്ങിയ ശോഭായത്ര പൂടംകല്ല് വഴി ചുള്ളിക്കര ഭജന മന്ദിരത്തില്‍ സമാപിച്ചു. 

കുടുംബൂര്‍ വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് നിന്നുള്ള ശോഭായാത്ര പെരുമ്പള്ളി ഭജന മന്ദിരത്തില്‍ സമാപിച്ചു. ചേടിക്കുണ്ട് ഗുളികന്‍ ദേവസ്ഥാനത്തു നിന്നും നീളങ്കയം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭയാത്രകളും അടോട്ടുകയ പെരിങ്കയ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും പുറപ്പെട്ട ശോഭയാത്രയും കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. വണ്ണാത്തിക്കാനം നിന്നും ആരംഭിച്ച ശോഭയാത്ര രാജപുരം വഴി അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. പെരുതടി പന്തിക്കാല്‍ പരിയാരത്തു നിന്നും ആരംഭിച്ച ശോഭയാത്ര പെരുതടി മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. 

പ്രാന്തര്‍കാവ് ക്ഷേത്രപാലക ക്ഷേത്രം, മാട്ടക്കുന്ന് ദേവസ്ഥാനം, പാടി, ചെറുപനത്തടി പാണ്ഡ്യാലക്കാവ് ഭഗവതി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കോളിച്ചാല്‍ മുത്തപ്പന്‍ മഠപ്പുരയില്‍ സമാപിച്ചു. പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പാണത്തൂര്‍ നഗര പ്രദക്ഷിണത്തിന് ശേഷം കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു.
പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഏഴാംമൈല്‍ വഴി ഇരിയ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു. എണ്ണപ്പാറ ഗുളികന്‍ ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ശോഭായാത്രകള്‍ തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. വെള്ളമുണ്ട മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര നായിക്കയം, ചാക്കിട്ടടുക്കം, കുന്നുവയല്‍ വഴി ഒടയംചാല്‍ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിച്ചു.

ഉദുമ ശ്രീദുര്‍ഗാ ബാലഗോകുലം ശംഭുനാടിന്റെ ആഭിമുഖ്യത്തില്‍ കൈന്താര്‍ ദുര്‍ഗ്ഗാ പരമേശ്വരി തറവാട്ടില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പാലിച്ചിയടുക്കം, ശാസ്താ നഗര്‍ വഴി തലക്ലായിയില്‍ എത്തിചേര്‍ന്നു. വിവേകാനന്ദ ബാലഗോകുലം പരവനടുക്കത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടരുവം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ശോഭായാത്ര ശിവജി നഗര്‍ വഴി തലക്ലായിയില്‍ എത്തിച്ചേര്‍ന്നു. 

കപ്പണയടുക്കം ശ്രീരാമ ബാലഗോകുലം, പാര്‍ത്ഥസാരഥി ബാലഗോകുലം തലക്ലായി എന്നീ ഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ തലക്ലായി അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര അഞ്ചങ്ങാടി വഴി തലക്ലായിയിലവസാനിച്ചു. തലക്ലായിയില്‍ സംഗമിച്ച ശോഭായാത്രകള്‍ മഹാശോഭയാത്രയായി ദേളി വഴി കോളിയടുക്കം, ശിവപുരം, ശിവക്ഷേത്ര, ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. 

ശ്രീകൃഷ്ണ ബാലഗോകുലം വയലാംകുഴിയുടെ ആഭിമുഖ്യത്തില്‍ വയലാംകുഴി സുദര്‍ശനപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പൊന്നോലപ്പാറ, പൊന്നക്കായടുക്കം വഴി കോളിയടുക്കത്ത് മറ്റ് ശോഭായാത്രകളുമായി സംഗമച്ച് ശിവപുരം, ശ്രീ ശിവക്ഷേത്ര, ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. 

ഇടുവുങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര മേല്‍പറമ്പ, ചന്ദ്രഗിരി, കീഴൂര്‍ സുബ്രഹ്മണ്യസ്വാമി മഠത്തില്‍ പ്രദക്ഷിണം ചെയ്ത് കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. അരമങ്ങാനം ഉലൂജി കല്ലുരുട്ടിയമ്മന്‍ ദേവസ്ഥാനത്ത് നിന്നും ശോഭായാത്ര കുന്നുമ്മലില്‍ നിന്നും വന്ന ശോഭയാത്രയുമായി കൂവത്തൊട്ടിയില്‍ സംഗമിച്ചു. കുന്നുമ്മല്‍ തറവാട്ടില്‍ നിന്നും ആരംഭിച്ച ശോഭയാത്ര അരമങ്ങാനത്ത് നിന്നും വന്ന ശോഭയാത്രയുമായി കൂവത്തൊട്ടിയില്‍ സംഗമിച്ച് മേല്‍പറമ്പ, കട്ടക്കാല്‍ വഴി കളനാട് - മാന്യംഗോഡ് മഹാവിഷ്ണു ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.

ഇടുവുങ്കാല്‍, അച്ചേരി, കൊക്കാല്‍, പരിയാരം എന്നീ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ശോഭയാത്രകള്‍ ഉദുമ-ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെത്തി അവിടെ നിന്നും ഉദുമ, കളനാട് വഴി കളനാട് - മാന്യംഗോഡ് ശ്രീ മഹാവിഷ്ണു ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. 

എരോല്‍ നെല്ലിയടുക്കം ശാരദാംബ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പഞ്ചിക്കൊളം പാര്‍തഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു. പൊടിപ്പളം പൂടംകല്ല് പരിസരത്തു നിന്നും ആരംഭിച്ച ശോഭായാത്ര തച്ചങ്ങാട് വഴി അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. 

പറമ്പ് കാലിച്ചാമരത്തുംങ്കാലില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പുളിനാക്ഷി വഴി മൈലാട്ടി നന്ദഗോകുല ഭജന മന്ദിരത്തില്‍ സമാപിച്ചു. കൊളത്തുര്‍ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്ന് ആരംഭിച്ച ശോഭയാത്ര ചൂരിക്കോട്, മാണിയോട്ട് വഴി പെര്‍ലടുക്കം ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിച്ചു.

കുണ്ടംകുഴി ബേഡകം തോര്‍ക്കുളം ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്ത് നിന്നും പുറപ്പെട്ട ശോഭയാത്രയും വേലക്കുന്ന് ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്രയും വേലക്കുന്ന് സംഗമിച്ച് ബേഡകം, കുണ്ടംകുഴി ടൗണ്‍ വഴി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലെത്തി ചേര്‍ന്നു. മുന്നാട് വടക്കേക്കര ഭഗവതി ക്ഷേത്രത്തിന്‍ നിന്നുള്ള ശോഭയാത്രയും കുണ്ടംപാറ ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്തു നിന്നുള്ള ശോഭയാത്രയും പള്ളത്തിങ്കാല്‍ അയ്യപ്പ ഭജന മന്ദിരത്തില്‍ സംഗമിച്ച് കുറ്റിക്കോല്‍ ടൗണ്‍ വഴി കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി. 

കാവുങ്കാല്‍ ചാമുണ്‌ഡേശ്വരി ഗുളികന്‍ ദേവസ്ഥാനം പരപ്പ ധര്‍മ്മശാസ്താ ഭജന മന്ദിരം ശോഭായാത്രകള്‍ പരപ്പയില്‍ സംഗമിച്ച് വയനാട്ടുകുലവന്‍ ദേവസ്ഥാനം, അയ്യപ്പ ഭജന മന്ദിരം എന്നിവ പ്രദക്ഷിണം ചെയ്ത് പള്ളഞ്ചിയില്‍ സമാപിച്ചു. കൊളം വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ശോഭയാത്രയും കൂട്ടം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തു നിന്നും ആരംഭിച്ച ശോഭായാത്രയും കരുവാടകം സംഗമിച്ച് ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു. മാണിമൂല അയ്യപ്പ ഭജനമന്ദിരം, പനംകുണ്ട് വയനാട്ടുകുലവന്‍ ദേവസ്ഥാനം, പയറടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം, ഈയന്തലം മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി - കക്കച്ചാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് മഹാവിഷ്ണു ദേവസ്ഥാനം, വില്ലാരംബയല്‍ മഹാവിഷ്ണു ദേവസ്ഥാനം, മാരിപടുപ്പ് ധര്‍മ്മശാസ്താ ഭജനമന്ദിരം എന്നീ സ്ഥലങ്ങളിന്‍ നിന്നും പുറപ്പെട്ട ശോഭയാത്രകള്‍ ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭയാത്രയായി ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിച്ചു.

ബോവിക്കാനം സാന്ദീപനി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മങ്കോട് ശബരീനാഥ ഭജനമന്ദിരം, പാര്‍ത്ഥസാരഥി ഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചിപ്ലിക്കയ ധര്‍മ്മശാസ്താ ഭജനമന്ദിരം, ഗോവര്‍ദ്ധന ഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കൈ അയ്യപ്പ ഭജന മന്ദിരം, ഷണ്‍മുഖ ഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുളിയാര്‍ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ ബോവിക്കാനത്ത് സംഗമിച്ച് മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.