Latest News

റോസ്‌വാട്ടര്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം:[www.malabarflash.com] ഭക്ഷ്യയോഗ്യമല്ലാത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ത്ത് വില്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡി. ശിവകുമാര്‍ അറിയിച്ചു.

പാകം ചെയ്ത ആഹാരസാധനങ്ങള്‍ക്കു പ്രത്യേക ഫ്‌ളേവര്‍ കിട്ടുന്നതിനു വേണ്ടി ഹോട്ടലുകളിലും ബേക്കറികളിലും മറ്റും ഭക്ഷ്യയോഗ്യമല്ലാത്ത റോസ് വാട്ടര്‍ ചേര്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. സൗന്ദര്യവര്‍ധക വസ്തുവായി ഉപയോഗിക്കുന്ന റോസ് വാട്ടര്‍, ബിരിയാണി മുതലായ ഭക്ഷണ സാധനങ്ങളിലാണ് ചേര്‍ക്കുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്ത സൗന്ദര്യ വര്‍ധക വസ്തുവായി ഉപയോഗിക്കുന്ന ഈ ഉത്പന്നത്തില്‍ മാരകമായ പ്രൊപ്പിലിന്‍ ഗ്ലോക്കോള്‍, പ്രൊപ്പൈല്‍, പാരാബിന്‍, മിഥേല്‍, പാരാബിന്‍, ബ്രോണോപോള്‍, എന്നീ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇത്തരം വസ്തുക്കള്‍ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ത്തു വില്പന നടത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ആറു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണിത്.

ഇത്തരം ഭക്ഷ്യയോഗ്യമല്ലാത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഹോട്ടല്‍, ബേക്കറി മുതലായ സ്ഥാപനങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതിനായി കണ്ടാലും കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.