Latest News

വാഹനം വാടകയ്‌ക്കെടുത്ത് പണയംവച്ചു തട്ടിപ്പു നടത്തുന്ന യുവാവ് പിടിയില്‍

കൊച്ചി:[www.malabarflash.com] വാഹനം വാടകയ്‌ക്കെടുത്ത് പണയംവച്ചു തട്ടിപ്പു നടത്തുന്ന യുവാവ് പോലീസിന്റെ പിടിയിലായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി വാണികാവ് വീട്ടില്‍ അനുരാജ് (34) ആണ് അറസ്റ്റിലായത്. കൊച്ചിയിലെ ഒരു ട്രാവല്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ സ്വകാര്യ വാഹനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വാങ്ങി പണയം വച്ചാണു തട്ടിപ്പു നടത്തിയത്.

ചാവക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ വാഹനം പണയംവച്ചു പണം വാങ്ങി മുങ്ങിയ തൃശൂര്‍ സ്വദേശി അനീഷിനെ കഴിഞ്ഞ ദിവസം മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണു കൂട്ടുപ്രതിയായ അനുരാജിനെക്കുറിച്ചു വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും. ഇരുവരും ചേര്‍ന്നു കോട്ടയം, തോപ്പുംപടി, പാലക്കാട് പ്രദേശങ്ങളിലെ പലരില്‍നിന്നും വാഹനം വാടകയ്‌ക്കെടുത്തു പണയം വച്ചു തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പോലീസില്‍ പരാതിപ്പെട്ടാല്‍ വാഹനം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പൊളിച്ചുവില്പന നടത്തുമെന്നും പ്രതികള്‍ വാഹന ഉടമകളെ ഭീഷണിപ്പെടുത്തിയിരുന്നു. മുളവുകാട് സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണു പ്രതികള്‍ പിടിയിലായത്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ സിഐ ജി.ഡി. വിജയകുമാര്‍, മുളവുകാട് എസ്‌ഐ പി.ആര്‍. സനു, സിപിഒ ജിഹാബ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.