Latest News

അമലാ പോള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി

രണ്ടുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം നടി അമല പോളും സംവിധായകന്‍ എഎല്‍ വിജയ്‌യും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് അമലാ പോള്‍ ചെന്നൈ കുടുംബകോടതിയില്‍ അപേക്ഷ നല്‍കി.[www.malabarflash.com]

വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതില്‍ വിജയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

വിവാഹമോചനം സംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യമാണെന്നും ഇക്കാര്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിജയുടെ പിതാവ് അളഗപ്പന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രമുഖ നടനുമായി അമലാ പോളിനുള്ള ബന്ധമാണ് ദാമ്പത്യബന്ധത്തിന് വിള്ളലേല്‍ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നടനുമായുള്ള ബന്ധം അറിഞ്ഞതോടെ വിജയ്‌യെയും അമലയെയും ഒരുമിച്ച് പൊതുപരിപാടികളിലൊന്നും കണ്ടിട്ടില്ലെന്നും മിക്കപ്പോഴും ഈ നടനൊപ്പമാണ് അമല എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിഷയത്തില്‍ മാതാപിതാക്കളുടെ തീരുമാനവുമായി താന്‍ മുന്നോട്ട് പോകുമെന്നാണ് വിജയ് പ്രതികരിച്ചത്. നിലവില്‍ അമല കൊച്ചിയിലും വിജയ് ചെന്നൈയിലുമാണ് താമസം.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.

ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല ഒടുവില്‍ അഭിനയിച്ചത്. ധനുഷിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമല്‍ ഇപ്പോള്‍. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായിക. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.