Latest News

മഹാത്മാഗാന്ധി സമ്മാന്‍ പുരസ്‌കാരം എം.എ. യൂസുഫലിക്ക്‌

തിരുവനന്തപുരം:[www.malabarflash.com] പ്രവാസി ഭാരതീയര്‍ക്കായി പത്തനാപുരം ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ മഹാത്മാഗാന്ധി സമ്മാന്‍ പുരസ്‌കാരത്തിന് വ്യവസായപ്രമുഖന്‍ എം.എ. യൂസുഫലി അര്‍ഹനായി. 51,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജീവകാരുണ്യവും തൊഴിലവസരങ്ങളും സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കുന്ന വ്യക്തികള്‍ക്കാണ് മഹാത്മാഗാന്ധി സമ്മാന്‍ പുരസ്‌കാരം നല്‍കുന്നത്. ഈമാസം 20ന് ഉച്ചക്ക് 2.30ന് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടി.കെ.എ. നായര്‍, അവാര്‍ഡ് കമ്മിറ്റി അംഗവും പി.ആര്‍.ഡി മുന്‍ ഡയറക്ടറുമായ പ്രഫ. ജി.എന്‍. പണിക്കര്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.