Latest News

താരാട്ടു പാട്ടിനാല്‍ അനുസ്മരണം

കാഞ്ഞങ്ങാട്:[www.malabarflash.com] ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന ദക്ഷിണാമൂര്‍ത്തി അനുസ്മരണ സംഗീത പരിപാടി ശ്രദ്ധേയമായി. കേരള ലളിതകലാ അക്കാദമിയുടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ അഞ്ച് കലാകാരികള്‍ ചേര്‍ന്നൊരുക്കിയ ചിത്രപ്രദര്‍ശനോദ്ഘാടന ദിവസം വൈകുന്നേരമാണ് ദക്ഷിണാമൂര്‍ത്തി സ്വാമിയെ അനുസ്മരിച്ചുകൊണ്ടുള്ള ലഘുസംഗീത പരിപാടി അരങ്ങേറിയത്.

ശ്രീമതി ചന്ദ്രികാ അശോകന്‍റെ നേതൃത്വത്തില്‍ സുധാകരന്‍ അടോട്ട്, സോമശേഖരന്‍, രാമദാസ് കല്ലൂരാവി എന്നിവര്‍ ഗാനങ്ങളാലപിച്ചു. ചന്ദ്രികാ അശോകന്‍ പാടിയ പാട്ടുപാടി ഉറക്കാം....... , ഊഞ്ഞാല.... എന്നീ ഗാനങ്ങള്‍ ഏറെ ഹൃദ്യമായി. തബലയില്‍ മടിക്കൈ ഉണ്ണിയും , കീബോര്‍ഡില്‍ സോമശേഖരനും പക്കമേളമൊരുക്കി. 

തത്വമസി യോഗ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലൊരുക്കിയ ഈ പരിപാടിക്ക് ഗണേശന്‍ മീത്തല്‍ സ്വാഗതവും അശോക്രാജ് നന്ദിയും പറഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.