നായന്മാര്‍മൂല [www.malabarflash.com]: വിദ്യാനഗര്‍ ബി.സി റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ മറിയാസ് റെഡിമെയ്ഡ് കട പാര്‍ട്ണര്‍, നായന്മാര്‍മൂല സ്‌കൈവ്യൂ കോമ്പൗണ്ടിലെ മുഹമ്മദലിയുടെ മകന്‍ ഫര്‍ഹാനാ(19)ണ് വെള്ളിയാഴ്ച രാവിലെ മംഗലാപുരത്തെ ആസ്പത്രിയില്‍ മരിച്ചത്. ഫര്‍ഹാന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് വിദ്യാനഗര്‍ ബി.സി റോഡ് ജംഗ്ഷനില്‍ വെച്ച്, ഫര്‍ഹാനും ഉമ്മ ഫരീദയും സഞ്ചരിച്ച ഇയോണ്‍ കാറില്‍ ലോറിയിടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാനെ വ്യാഴാഴ് തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. രാത്രിയോടെ നില അല്‍പം മെച്ചപ്പെട്ടെന്ന് തോന്നിയെങ്കിലും രാവിലെ വീണ്ടും നില വഷളായി.
പത്തരമണിയോടെയായിരുന്നു മരണം.
മംഗലാപുരം നിട്ടെ കോളേജില്‍ രണ്ടാംവര്‍ഷ ബി.ഫാം. വിദ്യാര്‍ത്ഥിയായ ഫര്‍ഹാന്‍ എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന സ്വഭാവ മഹിമ കൊണ്ടും ഹൃദ്യമായ സംസാര രീതി കൊണ്ടും ഒരു പോലെ എല്ലാവരുടെയും പ്രിയം നേടിയ ഫര്‍ഹാന്‍ അപകട നില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരികെ വരണമെന്ന് നാടൊന്നടങ്കം പ്രാര്‍ത്ഥിക്കുന്നതിനിടയിലാണ് മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച അപകട വിവരമറിഞ്ഞ ഉടന്‍ തന്നെ മംഗലാപുരം ആസ്പത്രിയിലേക്ക് നിരവധി പേര്‍ എത്തിയിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഫരീദ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു.
വിദ്യാര്‍ത്ഥിനികളായ അഫീദ, അഫ്ര എന്നിവര്‍ ഫര്‍ഹാന്റെ സഹോദരങ്ങളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment