ബംഗളുരു:[www.malabarflash.com] ഫേസ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയോടുള്ള പ്രണയത്തെത്തുടർന്നു സുഹൃത്തുക്കളായ രണ്ടു യുവാക്കൾ പരസ്പരം കുത്തിപ്പരുക്കേൽപിച്ചു. ബംഗളുരു ബസവേശ്വരനഗറിലെ രാജാജി നഗറിലാണു സംഭവം. പരുക്കേറ്റ അജിത് കുമാർ, ശിവപ്രസാദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇരുവർക്കും അയൽവാസിയായ പെൺകുട്ടിയോടു പ്രണയമായിരുന്നു. രണ്ടാളും സ്‌കൂൾ പഠനം പൂർത്തിയാക്കാത്തവരാണ്. തുടർന്നു ചില്ലറ ജോലികൾ ചെയ്തുവരികയാണ്. കഴിഞ്ഞദിവസം പെൺകുട്ടിയൊത്ത് അജിത് സെൽഫിയെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ട് ശിവ എതിർക്കുകയും ചിത്രം പിൻവലിക്കണമെന്ന് അജിത്തിനോട് ആവശ്യപ്പെടുകയും ചെയ്തതോടെയാണു തർക്കമുണ്ടായത്.
പെൺകുട്ടിയും താനും പ്രണയത്തിലാണെന്നായിരുന്നു ശിവ കാരണമായി അജിത്തിനോടു പറഞ്ഞിരുന്നത്. എന്നാൽ തന്നോടാണ് പെൺകുട്ടിക്കു പ്രണയമെന്നും ഇക്കാര്യത്തിൽ ശിവ ഇടപെടേണ്ടെന്നും അജിത്ത് പറഞ്ഞു. ഇതിനിടയിൽ രണ്ടുപേരും പരസ്പരം കുത്തുകയായിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment