Latest News

ഡിഎംകെ എംഎല്‍എമാരെ തമിഴ്‌നാട് നിയമസഭയില്‍ നിന്ന് പുറത്താക്കി

ചെന്നൈ:[www.malabarflash.com] തമിഴ്‌നാട്ടില മുഖ്യ പ്രതിപക്ഷ പാര്‍ട്ടി ഡിഎ.കെയുടെ 89 എംഎല്‍എമാരെയും സ്പീക്കര്‍ നിയമസഭയില്‍ നിന്നും പുറത്താക്കി. സ്പീക്കര്‍ പി. ധനപാലാണ് ഒരാഴ്ച കാലത്തേക്ക് അംഗങ്ങളെ പുറത്താക്കിയിരിക്കുന്നത്. തുടര്‍ച്ചയായി സഭാനടപടികള്‍ തടസ്സപ്പെടുത്തിതിനെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി.

സ്പീക്കറുടെ പുറത്താക്കല്‍ നടപടി പക്ഷപാതപരമാണെന്ന് ഡിഎംകെ പറഞ്ഞു. ജയലളിതയുടെ ഭരണം എഴുപതുകളിലെ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എം.കെ സ്റ്റാലിനെ അപമാനിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ എംഎല്‍എ പ്രസ്താവന നടത്തിയെന്നാരോപിച്ചായിരുന്നു നിയമ സഭയില്‍ ഡിഎംകെ പ്രതിഷേധിച്ചത്.

പ്രതിപക്ഷ അംഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും അവര്‍ ജനപ്രതിനിധികളാണെന്ന കാര്യം മറക്കരുതെന്നും ഡിഎംകെ വക്താവ് മനു രാജ സുന്ദരം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.