ഗാസിയാബാദ് [www.malabarflash.com]: ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദില്‍ സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ട്രോണിക്ക സിറ്റിയിലെ മീര്‍പുര്‍ ഹിന്ദു വില്ളേജിലാണ് സംഭവം നടന്നത്. സ്ത്രീധനത്തിന്‍റെ പേരില്‍ അലിഷ എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് ഷാറൂഖ്, ഭര്‍ത്തൃസഹോദരന്‍ ആസിഫ്, പിതാവ് ഖയൂം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഷാരൂഖിന്‍റെ മാതാവും സഹോദരിയും ഒളിവിലാണ്.
എട്ടു മാസം മുമ്പാണ് ഷാരൂഖ് അലിഷയെ വിവാഹം ചെയ്തത്. വിവാഹദിനം മുതല്‍ കാര്‍ സ്ത്രീധനമായി കൊണ്ടുവരണമെന്ന് ഷാരൂഖും കുടുംബവും ആവശ്യപ്പെട്ടിരുന്നതായി അലിഷയുടെ സഹോദരന്‍ ഷെഫീഖ് പോലീസിനോട് പറഞ്ഞു. സ്ത്രീധനത്തിന്‍റെ പേരില്‍ അലിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഷാരൂഖ് ഭാര്യടെ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. അലിഷ സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാ നിയമം 30 4 ബി, 498 എ എന്നീ വകുപ്പുകള്‍ പ്രകാരം ഷാരൂഖിനും കുടുംബത്തിനുമെതിരെ കേസെടുത്തതായി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍ യാദവ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment