ഉദുമ[www.malabarflash.com]: 'വിടപറയുക വര്‍ഗീയതയോട് അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം' മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ 15ന് കാസര്‍കോട് സംഘടിപ്പിക്കുന്ന 'യുവസാഗരം' പരിപാടിയുടെ പ്രചാരണാര്‍ഥമുള്ള ഉദുമ ബ്ലോക്ക് കാല്‍നട ജാഥ തുടങ്ങി.
ഉദുമ ജാഥ ചെമ്മനാട് മുണ്ടാംങ്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം തമ്പാന്‍ നായര്‍ അധ്യക്ഷനായി. ജാഥ ലീഡര്‍ എ വി ശിവപ്രസാദ്, മാനേജര്‍ പി അനില്‍കുമാര്‍, ചന്ദ്രന്‍ കൊക്കാല്‍, രതീഷ് ബാര, സമീര്‍ ചെമ്മനാട് എന്നിവര്‍ സംസാരിച്ചു. ആര്‍ പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു.
ശനിയാഴ്ച രാവിലെ മേല്‍പറമ്പില്‍ നിന്നാരംഭിക്കുന്ന പര്യടനം മാച്ചിപുറത്ത് സമാപിക്കും. എട്ടിന് വൈകിട്ട് അരമങ്ങാനത്ത് സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment