Latest News

മുത്തശ്ശി കുഴിയില്‍ വീണ് മരണപ്പെട്ട കേസിലെ പ്രതിയായ ചെറുമകന്‍ വിചാരണക്കിടെ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] വീട്ടുമുറ്റത്ത് നിന്ന് ഒരാള്‍ താഴ്ചയുള്ള കുഴിയിലേക്ക് തള്ളി വീഴ്ത്തിയതിനെ തുടര്‍ന്ന് മുത്തശ്ശിയായ പുതുക്കൈയിലെ പരേതനായ പൊക്കന്റെ ഭാര്യ കൊല്ലച്ചാം വളപ്പില്‍ കാരിച്ചി (90) മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ ചെറുമകന്‍ കേസിന്റെ വിചാരണക്കിടെ തൂങ്ങി മരിച്ചു.

മന:പൂര്‍വ്വമല്ലാത്ത നരഹത്യ കേസില്‍ ഹൊസ്ദുര്‍ഗ് പോലീസ് പ്രതി ചേര്‍ത്ത അരയി തിരിക്കുന്നുമ്മല്‍ സന്തോഷാ(36) ണ് കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) നടന്നു വരുന്നതിനിടയില്‍ ജീവനൊടുക്കിയത്.
ബുധനാഴ്ച നാല് മണിയോടെ സന്തോഷ് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷണം നടത്തി വരുന്നതിനിടയി ല്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരമണിയോടെ അരയി ദിനേശ് ബീഡി ബ്രാഞ്ചിനടുത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് കാട്ടുമരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ സന്തോഷിനെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തോളമായി കേസിന്റെ വിചാരണ കോടതിയില്‍ നടന്നു വരികയായിരുന്നു. വിചാരണ അന്തിമ ഘട്ടത്തിലെത്തി. പത്തൊമ്പതിന് സന്തോഷിനെ കോടതിയി ല്‍ വിസ്തരിക്കേണ്ടതായിരുന്നു. അതിന് മുമ്പാണ് കോടതി കേസില്‍ വെറുതെ വിടുമോ ശിക്ഷിക്കുമോ എന്നൊന്നും ആലോചിക്കാതെ യുവാവ് ജീവനൊടുക്കിയത്.

നേരത്തെ നഗരത്തിലെ ഓട്ടോ ഡ്രൈവറായ സന്തോഷ് ബി ജെ പിയുടെ സജീവ പ്രവര്‍ത്തകനാണ്. 2013 മെയ് 22 ന് രാത്രി ഒമ്പതര മണിയോടെയാണ് സംഭവം നടന്നത്.
കാരിച്ചിയുടേത് സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് മരണ കാരണം വ്യക്തമായത്.
പോസ്റ്റുമോര്‍ട്ടത്തില്‍ ശക്തമായ വീഴ്ച മൂലമുണ്ടായ ഹൃദയാഘാതം മൂലമാണ് കാരിച്ചി മരണപ്പെട്ടതെന്നാണ് കണ്ടെത്തിയത്.
തുടര്‍ന്ന് സംശയം തോന്നി അന്നത്തെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങോത്തും സംഘവും സന്തോഷിനെ ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ സംഭവം പുറത്തുവന്നത്.
സംഭവ ദിവസം കാരിച്ചി സന്തോഷിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടിയില്‍ സന്തോഷും മാതാവും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും അത് കൈയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നത്തില്‍ കാരിച്ചി ഇടപെടുകയും ചെയ്തു.
ഇതോടെ കോപാകുലനായ സന്തോഷ് കാരിച്ചിയെ വീട്ടുമുറ്റത്തേക്ക് തള്ളിയപ്പോള്‍ കാരിച്ചി കാല്‍ തെന്നി വീട്ടുമുറ്റത്തെ കുഴിയില്‍ വീഴുകയായിരുന്നുവത്രേ. കേസ് വിചാരണക്കിടയില്‍ സന്തോഷ് എന്തിന് ഈ കടുംകൈ ചെയ്തതെന്ന് വ്യക്തമല്ല.
പൊതുപ്രവര്‍ത്തന രംഗത്ത് വളരെ സജീവമാകാറുള്ള സന്തോഷ് കേസിന്റെ വിചാരണ ആരംഭിച്ചതു മുതല്‍ ഒതുങ്ങിക്കഴിയുകയായിരുന്നു. കടുത്ത മാനസിക വ്യഥയാണ് സന്തോഷിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. 

സതിയാണ് സന്തോഷിന്റെ ഭാര്യ. ഏകമകള്‍ ശ്രീലക്ഷ്മി. ബാബു, പുരുഷോത്തമന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.