കണ്ണൂര്‍:[www.malabarflash.com] സലീംകുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കറുത്ത ജൂതന്‍ കണ്ണൂരില്‍ തുടങ്ങുന്നു. രാഷ്ട്രീയത്തില്‍ ബദ്ധവൈരികളായി വിശേഷിപ്പിക്കപ്പെടുന്ന പി ജയരാജനും കെ സുധാകരനും ചേര്‍ന്നാണ് സലീംകുമാര്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നത്.
ശനിയാഴ്ച മൂന്നുമണിക്ക് രാമന്തളി ഹൈസ്‌കൂളിലാണ് സിനിമയുടെ സ്വിച്ച്ഓണ്‍. ടി എന്‍ പ്രതാപന്‍, ടി വി രാജേഷ് എം എല്‍ എ എന്നിവരും ചടങ്ങിലെത്തും.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വേദികളിലെ സജീവ സാന്നിധ്യമാണ് സലീംകുമാര്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വേദികളില്‍ കത്തിക്കയറുന്നതിനിടെ സലീംകുമാറിനെ സി പി എം നേതാവ് കൂടിയായ പി ജയരാജന്‍ സന്ദര്‍ശിച്ചതും സൗഹൃദം പങ്കിട്ടതും വാര്‍ത്തയായിരുന്നു.
ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതം പ്രമേയമാക്കിയ കമ്പാര്‍ട്ട്‌മെന്റാണ് സലീംകുമാര്‍ സംവിധാനം ചെയ്ത ആദ്യസിനിമ. സലീംകുമാര്‍, രമേഷ് പിഷാരടി, സുബീഷ് സുധി, ഉഷ എന്നിവരാണ് കറുത്ത ജൂതനില്‍ അഭിനയിക്കുന്നത്. സലീംകുമാര്‍ തന്നെയാണ് രചന.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment