റിയോ ഡി ജെനെയ്‌റോ:[www.malabarflash.com] ഒളിമ്പിക്‌സ് വില്ലേജിലെ ജോലിക്കാരികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബോക്‌സിങ് താരം അറസ്റ്റില്‍. മൊറോക്കോയില്‍ നിന്നുള്ള ബോക്‌സറും 22കാരനുമായ ഹസ്സന്‍ സാദയാണ് അറസ്റ്റിലായത്. ബാരാ ഡി ടിജൂക്കയില്‍ അത്‌ലറ്റുകള്‍ താമസിക്കുന്ന മുറികള്‍ വൃത്തിയാക്കാനെത്തിയ രണ്ട് സ്ത്രീകളാണ് ഹസ്സന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. ഇതോടെ ഹസ്സന് ഒളിമ്പിക്‌സിലെ മത്സരങ്ങള്‍ നഷ്ടമാകും.
ഹെവിവെയ്റ്റ് ബോക്‌സറായ ഹസ്സന്‍ ഒളിമ്പിക് സറ്റേഡിയത്തിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനിലാണിപ്പോഴുള്ളത്. റിയോ ഡി ജെനെയ്‌റോയിലെ പോലിന്റെര്‍ ജില്ലയിലെ ജയിലേക്ക് ഹസ്സനെ ഉടന്‍ മാറ്റും. ഹസ്സനെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വെക്കാന്‍ ഇന്‍വെസ്റ്റിഗേറ്റിങ് ജഡ്ജ് ലാറിസ ന്യൂനെസ് ഉത്തരവിട്ടു.
ചൊവ്വാഴ്ച്ച രാവിലെയാണ് ഹസ്സന്‍ ജോലിക്കാരികളെ ആക്രമിച്ചതെന്ന് റിയോ പോലീസ് പറഞ്ഞു. ജോലിക്കാരികളില്‍ ഒരാളെ ഹസ്സന്‍ സെല്‍ഫിയെടുക്കാന്‍ ക്ഷണിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. പിന്നീട് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. രണ്ടാമത്തെ ജോലിക്കാരിയെ ഹസ്സന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങിയാല്‍ പ്രതിഫലമായി പണം നല്‍കാമെന്ന് പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment