Latest News

കപ്പല്‍ ജീവനക്കാരനെ കാണാതായ സംഭവം കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി

ഉദുമ:[www.malabarflash.com] ഉദുമ സ്വദേശി ടി.നിഖിലിനെ ജോലിക്കിടയില്‍ കപ്പലില്‍നിന്ന് കാണാതായ സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ കേന്ദ്ര മന്ത്രിരാജീവ് പ്രതാപ് റൂഡിക്കാണ് നിവേദനം നല്‍കിയത്. സംഭവത്തില്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. 

സഹോദരന്‍ നിധിന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത്, കൃഷ്ണദാസ് എരോള്‍ എന്നിവരാണ് കേന്ദ്രമന്ത്രിയെ കണ്ടത്. 

സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും പി.കരുണാകരന്‍ എം.പി. ക്കും നേരത്തെ ഇ-മെയില്‍സന്ദേശമയച്ചിരുന്നു. 

ഉദുമ പടിഞ്ഞാര്‍ ജമ്മ കടപ്പുറത്തെ ഗോപിയുടെ മകന്‍ ടി. നിഖിലിനെ(21) കഴിഞ്ഞ 11-നാണ് ജോലിക്കിടയില്‍ കപ്പലില്‍നിന്ന് കാണാതായത്. പനാമ കടലില്‍ വെച്ചായിരുന്നു സംഭവം. എം.വി. ബോഷം ബ്രസല്‍സ് കെമിക്കല്‍ ടാങ്കര്‍ കപ്പലിലെ കാറ്ററിങ് ജീവനക്കാരനയിരുന്നു നിഖില്‍. അടുത്തമാസം വീട്ടില്‍ വരാനിരിക്കെയാണ് കാണാതായത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.