സേലം:[www.malabarflash.com] ആത്തൂരിനടുത്തു ഗംഗവള്ളിയില്‍ മുത്തൂറ്റ് മിനി ഫിനാന്‍സ് ശാഖയില്‍നിന്ന് അഞ്ചര കിലോ സ്വര്‍ണവും 1.63 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ സ്ഥാപനത്തിലെ മാനേജര്‍ ഉള്‍പ്പെടെ നാലു ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂര്‍ ഐജി പാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്ഥാപനത്തില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം ജീവനക്കാര്‍ ശരിയായ രീതിയില്‍ പൂട്ടിയിരുന്നില്ലെന്നാണു പോലീസിനു ലഭിച്ച സൂചന. ഇതു മോഷണത്തിനു സഹായകമായോ എന്നു പരിശോധിക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ പുറത്തും സ്‌ട്രോങ് റൂമിലും സ്ഥാപിച്ചിരുന്ന രണ്ടു ക്യാമറകള്‍ ഒരു മാസത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പോലീസ് കണ്ടെത്തി.
മൂന്നു ദിവസത്തെ അവധിക്കുശേഷം ചൊവ്വാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണു കവര്‍ച്ച നടന്ന വിവരം അറിയുന്നത്. മോഷണ ശ്രമം അറിയാന്‍ സ്ഥാപിച്ചിരുന്ന അലാം സംവിധാനത്തിന്റെ വയര്‍ മുറിച്ചു നീക്കിയ നിലയിലായിരുന്നു. പിന്‍വശത്തെ ജനാലയുടെ ഇരുമ്പു കമ്പി മുറിച്ചുനീക്കിയിട്ടുണ്ട്.
സ്‌ട്രോങ് റൂമിനകത്തെ അലമാര തുരന്നാണു സ്വര്‍ണവും പണവും കവര്‍ന്നത്. അകത്തുനിറയെ മുളകുപൊടി വിതറിയിരുന്നു.
ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണു സ്‌ട്രോങ് റൂം തുറന്നതെന്നാണു ജീവനക്കാര്‍ പോലീസിനു നല്‍കിയ മൊഴി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു. ജീവനക്കാരുടെതല്ലാത്ത വിരലടയാളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണു സൂചന.
വായ്പയ്ക്കായി ഇടപാടുകാര്‍ പണയംവച്ച 1.72 കോടി രൂപ വിലവരുന്ന സ്വര്‍ണ ശേഖരമാണു മോഷണം പോയത്. സേലത്തു നിന്ന് 80 കിലോ മീറ്റര്‍ അകലെയാണു ഗംഗവള്ളി. സേലം മേഖലാ ഡിഐജി നാഗരാജന്‍, ജില്ലാ പോലീസ് മേധാവി എസ്.രാജന്‍ എന്നിവര്‍ സ്ഥാപനം സന്ദര്‍ശിച്ചു.
അന്വേഷണത്തിനു സേലം ഡിഎസ്പി നമശിവായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചിട്ടുണ്ട്. അന്വേഷണം പുരോഗതിയിലാണെന്നും കവര്‍ച്ചാസംഘത്തെ ഉടന്‍ പിടികൂടുമെന്നാണു പ്രതീക്ഷയെന്നും മുത്തൂറ്റ് മിനി ഫിനാന്‍സ് മാനേജ്‌മെന്റ് അറിയിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment