കണ്ണൂര്‍:[www.malabarflash.com] മന്ത്രവാദിയെ കൈകാല്‍ ബന്ധിച്ച് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പിന്നീട് വഴിയരികില്‍ തള്ളുകയും ചെയ്തുവെന്ന കേസില്‍ പ്രതികളായ നാലുപേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
കുറ്റിയാട്ടൂര്‍ സ്വദേശികളായ അശ്വതിയില്‍ എ കെ ധനേഷ് (24) അശ്വിന്‍ (21) പട്ടാന്നൂര്‍ കൊളപ്പയിലെ എം സി ജിതിന്‍ (20) സൂര്യയില്‍ വൈഷ്ണവ് (20) എന്നിവരെയാണ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ലില്ലിക്കുട്ടി വിട്ടയച്ചത്.
എളയാവൂര്‍ അമ്പലത്തിനടുത്ത് വാടകക്ക് താമസിക്കുന്ന കെ ശെല്‍വരാജിന്റെ (50) പരാതിയിലായിരുന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. എതിര്‍ കക്ഷികളിലൊരാള്‍ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അതില്‍ താല്‍പര്യമുണ്ടായിരുന്നില്ലത്രെ. ഇതേത്തുടര്‍ന്ന് ബന്ധുക്കളുടെ മനസ്സ് മാറ്റാനാണ് മന്ത്രവാദിയെ സമീപിച്ചത്.

എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ മന്ത്രവാദി കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും താന്‍ വലിയ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞതായി എതിര്‍ഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചു.
താനുമായി ശാരീരികമായി ബന്ധപ്പെടുന്ന സ്ത്രീകള്‍ക്ക് അഭിവൃദ്ധിയുണ്ടായിട്ടുണ്ടെന്നും നീയും അതിന് തയാറാവണമെന്നും മന്ത്രവാദി പെണ്‍കുട്ടിയോട് ഫോണിലൂടെ ആവശ്യപ്പെട്ടതിനാല്‍ വിവരം ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രവാദിയെ കൈകാര്യം ചെയ്തത്.
2011 നവംബര്‍ 24ന് രാത്രി ഏഴ് മണിയോടെ ചൊവ്വയില്‍ നിന്ന് വാനില്‍ തട്ടിക്കൊണ്ടുപോയ തന്നെ കൈകാലുകളും വായും പ്ലാസ്റ്റര്‍ കൊണ്ട് ബന്ധിച്ച് മാരകായുധങ്ങളുപയോഗിച്ച് മര്‍ദ്ദിച്ച് രാത്രി പത്ത് മണിയോടെ കണ്ണൂര്‍ പ്രഭാത് ടാക്കീസിനടുത്ത് തള്ളിയെന്നായിരുന്നു ശെല്‍വരാജിന്റെ പരാതി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment