കൊച്ചി:[www.malabarflash.com] മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ.കെ ശ്രീധരന്‍ നായര്‍ (86) അന്തരിച്ചു. അറുപതിലേറെ വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ച അദ്ദേഹം കൊച്ചിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
1953 ല്‍ സബ് എഡിറ്ററായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ നായര്‍ സീനിയര്‍ സബ്എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 1990 മുതല്‍ 10 വര്‍ഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. അതിനു ശേഷം പിരിയോഡിക്കല്‍സ് വിഭാഗത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 2015 ജൂണ്‍ എട്ടിനാണ് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചത്.
മലയാളപത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടുകൂടി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റാണ് അദ്ദേഹം.
പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അര്‍ഹനായിട്ടുണ്ട്. 2011 ജനവരിയില്‍ ജാനു-ഉണിച്ചെക്കന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിനും അര്‍ഹനായി.
പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടിഅമ്മയുടെയും മകനായി 1930 ആഗസ്ത് 10 നാണ് ജനനം. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം.
സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടി. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി.
പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. മക്കള്‍: എസ്. ഇന്ദിരാ നായര്‍, എസ്. അജിത്കുമാര്‍.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment