ന്യൂഡല്‍ഹി:[www.malabarflash.com] കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതയില്‍ ഹര്‍ജി. കേസിലെ പ്രധാന സാക്ഷിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ കതിരൂരിലെ വി. ശശിധരനാണ് അഡ്വ. കൈലാസ് നാഥ് വഴി സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും തമിഴ്നാട്ടിലേക്കോ മറ്റോ മാറ്റണമെന്നാണ് ആവശ്യം.
സി.പി.എം ഭരണ സംവിധാനങ്ങളും സംഘടനാ ശക്തിയും ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും കൊല്ലപ്പെട്ട മനോജിന്റെ കുടുംബത്തിന് നീതി ലഭിക്കില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി പി. ജയരാജന്‍ വിചാരണയെ എങ്ങനെ സ്വാധിനിക്കുമെന്ന് ആരാഞ്ഞു. ഇതുസംബന്ധിച്ച സത്യവാങ്മൂലം മൂന്ന് ആഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
കതിരൂര്‍ മനോജ് വധക്കേസിലെ 25-ാം പ്രതിയാണ് സി.പി.എം നേതാവായ പി. ജയരാജന്‍. 2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. ജയരാജന്‍ വധശ്രമക്കേസിലെ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്. ജയാരാജന് മനോജിനോടു വ്യക്തി വൈരാഗ്യത്തിനുള്ള കാരണം ഇതാണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment