സംഭവവുമായി ബന്ധപ്പെട്ട് ജനറല്‍ ആസ്പത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് അടക്കം മൂന്ന് പേരെ ഡി.വൈ.എസ്.പി. എം.വി സുകുമാരനും സംഘവും അറസ്റ്റ് ചെയ്തു. ഉദുമ കുണ്ടുകുളം പാറ ഹൗസില്‍ കിഷോര്‍ (29), കെ.എം മഞ്ജുനാഥ് (34), മുക്കുന്നോത്ത് ഹൗസില്‍ എം.കെ അനില്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
രാജപുരം ഭാഗത്തെ 18കാരിയുടെ പരാതിയിലാണ് കേസ്. ഈ മാസം 23നാണ് സംഭവമെന്ന് പറയുന്നു.
വയറുവേദനയെത്തുടര്‍ന്ന് 22നാണ് 18കാരി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയത്. മടങ്ങിപ്പോകാന്‍ വൈകിയതിനെത്തുടര്‍ന്ന് അന്നേ ദിവസം ആസ്പത്രിയില്‍ പരിചയപ്പെട്ട ഒരു അമ്മക്കൊപ്പം സ്ത്രീകളുടെ വാര്‍ഡില്‍ കഴിയുകയായിരുന്നുവത്രെ.
പിറ്റെ ദിവസം രാവിലെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ ആസ്പത്രിയില്‍ വെച്ച് ക്ലീനിംഗ് സ്റ്റാഫ് കിഷോറിനെ പരിചയപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് താന്‍ ഓട്ടോയില്‍ പോകുന്നുണ്ടെന്നും അവിടെ ഇറക്കാമെന്നും കിഷോര്‍ പറഞ്ഞുവത്രെ. ഇതേ തുടര്‍ന്ന് കിഷോറിനൊപ്പം ഓട്ടോയില്‍ കയറി. എന്നാല്‍ നഗരത്തില്‍ വെച്ച് രണ്ടിടങ്ങളില്‍ നിന്നായി കാഞ്ഞങ്ങാട് ഭാഗത്തേക്കാണെന്നും പറഞ്ഞ് മറ്റ് രണ്ട് പേരെയും കിഷോര്‍ ഓട്ടോയില്‍ കയറ്റുകയായിരുന്നു. മൂവരും ചേര്‍ന്ന് വായ മൂടി ബലമായി പിടിച്ചുവെച്ച് നഗരത്തിലെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് 18കാരിയുടെ പരാതി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment