കാസര്‍കോട് [www.malabarflash.com]: മണ്ണെണ്ണ സ്റ്റൗവില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു. കര്‍ണ്ണാടക കുശാല്‍ നഗര്‍ സ്വദേശിനിയും, ചൗക്കി മജലില്‍ താമസക്കാരിയുമായ ആയിഷ(28) ആണ് മംഗളൂരു ആശുപത്രിയില്‍ മരിച്ചത്.
ഈ മാസം 5ന് രാത്രി 11.30നാണ് സംഭവം നടന്നത്. മണ്ണെണ്ണ സ്റ്റൗവില്‍ പാല്‍ കാച്ചുന്നതിനിടയില്‍ വസ്‌ത്രത്തിലേക്ക് തീപടര്‍ന്നാണ് ദേഹമാസകലം പൊള്ളലേറ്റത്. ആയിഷയുടെ നിലവളികേട്ട് ഭര്‍ത്താവ് സാക്കിര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യാശുപത്രിയിലും, പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നസീര്‍, മൈമൂന ദമ്പതികളുടെ മകളാണ്. അബ്‌ദുള്‍ റഷാദ്, ഫാത്തിമത്ത് സയ എന്നിവര്‍ മക്കളും മന്‍സൂര്‍, ഫൈറൂസ് എന്നിവര്‍ സഹോദരങ്ങളുമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment