Latest News

പഠിച്ച വിദ്യാലയത്തിൽ പണിയായുധവുമായി പൂർവ്വ വിദ്യാർത്ഥികൾ

ഉദുമ:[www.malabarflash.com] സർക്കാരിന്റെ സമഗ്ര ഗുണ മേന്മ വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി ഉദുമ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പണിയായുധവുമായി പൂർവ്വ വിദ്യാർത്ഥികൾ .

വിശ്വകർമ്മ ഗ്രാമ കമ്മിറ്റി താമരക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്ക്കൂളിലെ തകർന്ന ഫർണീച്ചറുകൾ നന്നാക്കാനായി ഇരുപതോളം പേർ എത്തിയത് . തങ്ങൾ ഇരുന്ന ബെഞ്ചുകൾ നന്നാക്കാൻ പറ്റിയ സന്തോഷത്തിലാണ് എറേ പേരും. 

സർക്കാരിന്റെ പുതിയ പദ്ധതി ജില്ലയിൽ ആദ്യം നടപ്പിലാക്കിയതിന്റെ ചാരിതാർത്ഥ്യവും സ്കൂളിനുണ്ട് . പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എ . മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ചന്ദ്രൻ കൊക്കാൽ അധ്യക്ഷത വഹിച്ചു. 

പിടിഎ എക്സിക്യൂട്ടീവ് അംഗം അബ്ദുൾ കരിം, അയ്യപ്പൻ മാസ്റ്റർ, അഭിരാം മാസ്റ്റർ , വിശ്വകർമ്മ ഗ്രാമ കമ്മിറ്റി ഭാരവാഹികളായ മോഹനൻ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. 

സ്കൂൾ പ്രധാനധ്യാപകൻ വിജയകുമാർ സ്വാഗതവും ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി സത്യൻ നന്ദിയും പറഞ്ഞു. യദീന്ദ്രൻ , ബാലൻ , ഗിരീശൻ, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.