കാസര്‍കോട്:[www.malabarflash.com] അനധികൃത മണല്‍കടത്ത് പിടിക്കാനെത്തിയ രണ്ട് പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കളനാട് കീഴൂരിലെ മുഹമ്മദ് ഷാഫി(40)യാണ് അറസ്റ്റിലായത്.
കാസര്‍കോട് തീരദേശ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ നീലേശ്വരം ചായ്യോത്തെ വി.കെ രഞ്ജിത്ത്, കാഞ്ഞങ്ങാട് കിഴക്കുംകരയിലെ രതീഷ് ചന്ദ്രന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ജുലായ് 20ന് രാത്രി 9 മണിയോടെ തളങ്കര പടിഞ്ഞാര്‍ പുഴയോരത്താണ് സംഭവം നടന്നത്. അനധികൃത മണല്‍ കടത്ത് പിടിക്കുന്നതിനിടെ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് സംഘം കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ കോപ്പയിലെ മുഹമ്മദ് റിയാസ്(30), കീഴൂരിലെ കെ.എം നദീര്‍(19), മുഹമ്മദ് സജിലാല്‍(20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ കുറിച്ച് അന്വേഷിച്ച് വരികയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment