Latest News

നായ കുരക്കുന്നത് പോലയാണ് ബാങ്ക് വിളിക്കുന്നതെന്ന ബാലകൃഷ്ണപിള്ളയുടെ പ്രസംഗം വിവാദത്തില്‍

പത്തനാപുരം:[www.malabarflash.com] കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള വിവാദത്തില്‍. മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് കമുകുംചേരിയില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്.

എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് പിള്ള ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച് സംസാരിച്ചത്. മുസ്ലീങ്ങളുടെ ബാങ്കുവിളിയേയും ക്രൈസ്ത പള്ളികളേയുമാണ് പിള്ള വിമര്‍ശിച്ചത്.

'തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ലെന്നായിരുന്നു പിള്ളയുടെ പരാമര്‍ശം. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം എന്നാണ് രീതി.


ഇന്ന് 10 മുസ്ലിംങ്ങളോ ക്രൈസ്തവരോ ഒരിടത്ത് താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ എന്നു ചോദിച്ച പിള്ള അങ്ങനെ വന്നാല്‍ കഴുത്തറക്കുമെന്നും പറഞ്ഞു.

ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍' എന്നും പിള്ള പറഞ്ഞു. എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണനിയന്‍ വൈസ് പ്രസിഡന്റ് എം.ബി. ഗോപിനാഥപിള്ള അധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി അശോക് കുമാര്‍, മോഹനന്‍പിള്ള, രാജന്‍, കെ. ബാബു, രാജമ്മ മോഹന്‍, അഖില്‍ എന്നിവര്‍ സംസാരിച്ചു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.