ഉദുമ:[www.malabarflash.com] ഞായറാഴ്ച തൃക്കണ്ണാട് പ്ലസ് ടു വിദ്യാര്‍ത്ഥി ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രശാന്തിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഡി സി സി സെക്രട്ടറി വിദ്യാസാഗറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി ജെ പി ഉദുമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അപകടത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി മംഗ്‌ളൂരു ആശുപത്രിയില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേര്‍ കാസര്‍കോട് സ്വകാര്യാശുപത്രിയിലുമാണ്. മത്സ്യഫെഡിന്റെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിദ്യാസാഗര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാതെ ബേക്കലത്തെ വാര്‍ഡ് മെമ്പര്‍ ശംഭുവിന്റെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിക്കുകയും മദ്യകുപ്പികള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വിദ്യാസാഗറെ എത്രയും പെട്ടന്നെ അറസ്റ്റ് ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment