ന്യൂഡല്‍ഹി:[www.malabarflash.com] വിദേശ വനിതാ ടൂറിസ്റ്റുകള്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കുട്ടിപ്പാവാട ധരിക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി മഹേഷ് ശര്‍മ്മ. യു.പിയിലെ ആഗ്രയില്‍ ടൂറിസ്റ്റുകളുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടിക തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് കറങ്ങി നടക്കരുത്, കുട്ടിപ്പാവാടകള്‍ ധരിക്കരുത്, സഞ്ചരിക്കുന്ന കാറിന്റെ നമ്പറുകളുടെ ചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയക്കുക മുതലായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി മുന്നോട്ടുവെക്കുന്നു.
വിമാനത്താവളത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ അടങ്ങുന്ന ഒരു ലഘുലേഖ നല്‍കും. എന്ത് ധരിക്കണം ധരിക്കണ്ട എന്ന നിര്‍ദ്ദേശമല്ല മുന്നോട്ടു വയ്ക്കുന്നത്. രാത്രികാലങ്ങളില്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധയുണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment