Latest News

പ്രേമാഭ്യര്‍ഥനയുമായി പുറകെനടന്ന അയല്‍വാസിക്കെതിരെ പരാതി നല്‍കി; പതിനാറുകാരിക്കു ക്രൂര മര്‍ദ്ദനം

പെരുമ്പാവൂര്‍:[www.malabarflash.com] പ്രേമാഭ്യര്‍ഥനയുമായി പുറകെനടന്ന് നിരന്തരം ശല്യംചെയ്ത അയല്‍വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പതിനാറുകാരിക്കു ക്രൂര മര്‍ദ്ദനം.

പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇയാളെക്കുറിച്ചു പെണ്‍കുട്ടി മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ഇതു ഗൗരവമായി എടുത്തില്ലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.

സ്ഥിരമായി പ്രേമാഭ്യര്‍ഥന നടത്തി പുറകേനടന്ന ഇരുപത്തിനാലുകാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവനും ബ്ലെയ്ഡ് കൊണ്ടു പരുക്കേല്‍പ്പിക്കുകയും ചെയ്തു.

ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ അയല്‍വാസി ഒത്തുത്തീര്‍പ്പിന് എത്തിയെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്നു വീണ്ടും ഭീഷണി ഉണ്ടായി. കോടനാട് പോലീസിലും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. പരുക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.